ഫുട്ബാളിന്റെ ഇതിഹാസ താരം മറഡോണയുടെ തടി കൂടി വയറോക്കെ ചാടിയ നിലയിലുള്ള അദ്ദേഹത്തിന്റെ എന്ന രീതിയിൽ ഒരു വിഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ആ വീഡിയോ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കികണ്ടതും.എന്നാല്‍ സൈബര്‍ ലോകത്തെ പല കള്ളത്തരങ്ങളില്‍ ഒന്നാണ് ഇൗ വിഡിയോ എന്ന് പോസ്റ്റ് ചെയ്തവര്‍ ഇതു വരെ മനസ്സിലാക്കിയിട്ടില്ല. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മറഡോണ അല്ലെന്ന് ആരും പറയില്ല എന്നതാണ് വിഡിയോയുടെ പ്രത്യേകത. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളില്‍ വസ്തുതകള്‍ സൂക്ഷിച്ചു പങ്കു വയ്ക്കുന്നവര്‍ക്കു പോലും ഇത്തവണ അബദ്ധം പറ്റി.
വളരെ ആകാംക്ഷയോടെയാണ് ആരധകർ ഈ വീഡിയോ ഷെയർ ചെയ്തത്ഒറ്റനോട്ടത്തിലും ഇറാറ്റനോട്ടത്തിലും കാഴ്ചയിൽ ശരിക്കും മറഡോണയെ പോലെ ഉണ്ടെങ്കിലും വിഡിയോയിലെ ആള് യഥാര്‍ഥ മറഡോണ അല്ല. പക്ഷേ ഇത് യൂത്ത് എന്ന ഇറ്റാലിയന്‍ സിനിമയിലെ ഡീഗോ മറഡോണ എന്ന കഥാപാത്രമാണ് വിഡിയോയിലുള്ളത്. ആ സിനിമയിലെ തന്നെ രംഗവുമാണ് ഇത്. മറഡോണയായി ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതാകട്ടെ അര്‍ജന്റീനക്കാരനായ നടന് റോളി സെറാനോയും. 2015-ലിറങ്ങിയ യൂത്ത് എന്ന ചിത്രം ഒരു റിസോര്‍ട്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ആ സിനിമയിലെ രംഗമാണ് തടിയനായ മറഡോണയെ കണ്ടോളൂ എന്ന പേരില്‍ ആളുകള്‍ പങ്കു വയ്ക്കുന്നതും.