Film News

മമ്മൂക്ക പറഞ്ഞു കുവൈത്ത് വിജയന്‍ അല്ലേയെന്ന് , എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ, തൊണ്ടയിലെ വെള്ളവും വറ്റി; തന്റെ കഥാപാത്രത്തെ മമ്മൂക്കാ തിരിച്ചറിഞ്ഞതിനെ കുറിച്ച് മനോജ്

ചെറിയ ബജറ്റിലും മികച്ച ചിത്രങ്ങള്‍ നിര്‍മിക്കാം എന്ന് തെളിയിച്ച സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. സിനിമയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. നാടകവേദിയിലൂടെ ശ്രദ്ധ നേടിയ മനോജും കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഈ കഥാപാത്രത്തെ മമ്മൂട്ടി ശ്രദ്ധിച്ചിരുന്നു എന്ന് പറയുകയാണു മനോജ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ നിമിഷത്തെക്കുറിച്ച് മനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

- Advertisement -


മനോജിന്റെ കുറിപ്പ് ഇങ്ങനെ.. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ലാല്‍ മീഡിയയില്‍ ‘പ്രണയ വിലാസം’ എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിം?ഗ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എല്ലാവരും ആരെയോ ബഹുമാനപൂര്‍വ്വം കാത്തിരിക്കുന്ന ഒരു പ്രതീതി. കാര്യം തിരക്കിയപ്പോള്‍ സന്തോഷപൂര്‍വ്വം അറിയുന്നു സാക്ഷാല്‍ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു. ‘സത്യം പറയാലൊ, കേട്ടയുടനെ എന്റെ ‘കിളി ‘ പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായി. മമ്മൂക്ക വരുമ്പോള്‍ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫില്‍ ഒരാളെ സ്‌നേഹപൂര്‍വ്വം ഏല്‍പ്പിച്ച് ഞാന്‍ ഡബ്ബിം?ഗ് തുടര്‍ന്നു. ഇടയിലെപ്പോഴോ അയാള്‍ വന്ന് പറഞ്ഞു- ‘മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാറായി. ഞാന്‍ ഉടന്‍ പുറത്തേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ മമ്മൂക്ക പുറത്തേക്ക് വരുന്നു. ‘നെറ്റിപട്ടം കെട്ടിയ ആന’ എന്നൊക്കെ പറയാറില്ലെ… ഞാന്‍ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. ‘മമ്മൂക്ക ഞാന്‍ തിങ്കളാഴ്ച നിശ്ചയം’.. പറഞ്ഞ് മുഴുപ്പിക്കാന്‍ വിടാതെ മമ്മൂക്ക പറഞ്ഞു…’ആ… മനസ്സിലായി കുവൈത്ത് വിജയന്‍… സിനിമയില്‍ കണ്ടത് പോലെ അല്ല… കാണാന്‍ ചെറുപ്പമാണല്ലോ… വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ… എന്താ യമരസഴൃീൗിറ മുമ്പ് അഭിനയിച്ചിട്ടുണ്ടോ?’

ഞാന്‍ പറഞ്ഞു തിയ്യറ്ററാണ്, പിന്നെ കുറച്ച് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍… ‘ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ഞാന്‍ പറഞ്ഞു ‘മമ്മൂക്ക ഒരു ഫോട്ടോ…’ വെളിയില്‍ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.
അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു.
പോകാനിറങ്ങുമ്പോള്‍ ‘പ്രിയന്‍ ഓട്ടത്തിലാണ് ‘ എന്ന സിനിമയില്‍ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും ‘ജോര്‍ജേ, മനോജിന്റെ നമ്പര്‍ വാങ്ങിച്ചോളൂ.’
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ… തൊണ്ടയിലെ വെള്ളവും വറ്റി… നേരെ ക്യാബിനില്‍ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ ‘കിളി’ തിരിച്ച് വരാന്‍ വീണ്ടും സമയമെടുത്തു. ‘മനോജേട്ടാ… നോക്കാം’ ക്യാബിനില്‍ നിന്ന് വീണ്ടും വിളി… ഡബ്ബിം?ഗ് തുടരുമ്പോഴും ഉള്ളില്‍ സന്തോഷവും… ആരാധനയും കൂടി… കൂടി വന്നു. താങ്ക് യൂ മമ്മൂക്കാ… മനോജ് കുറിച്ചു.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

6 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

6 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

7 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

7 hours ago