Film News

എല്ലാത്തിനും സൗന്ദര്യമുണ്ട് എന്നാല്‍ എല്ലാവര്‍ക്കും അത് കാണാന്‍ കഴിയില്ലെന്ന് ബിഗ് ബോസ് താരം ദില്‍ഷ

ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നര്‍ ഒരു ലേഡീ ആണ്. അത് മറ്റാരുമല്ല ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ മലയാളികളുടെ സ്വന്തം ദില്‍ഷപ്രസന്നന്‍ തന്നെ. രണ്ടും കല്‍പ്പിച്ചാണ് ദിലു ബിഗ് ബോസ് ഹൗസില്‍ എത്തിയത്. തുടക്കത്തില്‍ മികച്ച ഒരു മത്സരാര്‍ത്ഥി ആയിരുന്നില്ല ദില്‍ഷ. എന്നാല്‍ പിന്നീട് അങ്ങനെ ആയിരുന്നില്ല. ശക്തമായ ഒരു മത്സരാര്‍ത്ഥിയിലേക്ക് മാറുകയായിരുന്നു ദിലു. അങ്ങനെ ഒന്നാം സ്ഥാനവും ഈ താരം സ്വന്തമാക്കി.

- Advertisement -

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും ടിവി പ്രോഗ്രാമുകളുമായി തിരക്കിലാണ് ദില്‍ഷയിപ്പോള്‍. ഇപ്പോഴിത തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദില്‍ഷയുടെ ഫോട്ടോഷൂട്ട് ആരാധകരും ഏറ്റെടുത്ത്. ഇളം പിങ്ക് വസ്ത്രത്തില്‍ അതിമനോഹരിയായാണ് പുതിയ ചിത്രങ്ങളില്‍ ദില്‍ഷ എത്തിയിരിക്കുന്നത്. ‘എല്ലാത്തിനും സൗന്ദര്യമുണ്ട്, എന്നാല്‍ എല്ലാവര്‍ക്കും അത് കാണാന്‍ കഴിയില്ല’ എന്നാണ് ദില്‍ഷ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രങ്ങള്‍ക്ക് താഴെ പരിഭവം നിറഞ്ഞ കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്.


ഒന്നിനു മുന്നിലും തോറ്റു കൊടുക്കില്ല എന്ന വാശിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ദില്‍ഷാ പ്രസന്നന്‍. ഒരു സമയത്ത് വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചു നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. വരുന്നത് വരുന്നേടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ് ഈ താരം. താരം പങ്കുവെക്കുന്ന ഫോട്ടോയുടെ ക്യാപ്ഷനില്‍ നിന്നും അത് വ്യക്തമാണ്.

Anusha

Recent Posts

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

18 mins ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

33 mins ago

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

43 mins ago

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

4 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

4 hours ago