സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന് 70 ാം പിറന്നാള്‍ ഇന്നായിരുന്നു. തമിഴകത്തും മലയാളത്തിലും വന്‍ ആഷോഘമാക്കിയാണ് തലൈവന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഇല്ലെങ്കില്‍ പോലും രജനിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിരക്കിലാണ് തമിഴ് മക്കളും.
പിറന്നാള്‍ ആഘോഷത്തില്‍ വലിയ ഒരു പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് തമിഴകത്തിന്റെ കണക്ക് കൂട്ടലും. എന്നാല്‍ ഇതുവരെ തീരുമാനം താരം പുറത്ത് വിട്ടിട്ടില്ല. രജനികാന്തിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ത്യ കാത്തിരിക്കുന്നത്. രജനിയുടെ പാര്‍ട്ടി ഏത് രാഷ്്ട്രീയത്തിനൊപ്പം നില്‍ക്കുമെന്ന ആശങ്കയിലാണ് തമിഴകവും.
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളും യുവനടന്മാരും അടക്കം രജനികാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.മോഹന്‍ലാല്‍ പിറന്നാള്‍ ആശംസ പങ്കുവച്ച് രംഗത്തെത്തി. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ രജനികാന്ത് എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.ഹാപ്പി ബര്‍ത്ത് ഡേ തലൈവാ എന്ന പോസ്റ്ററോട് കൂടിയാണ് ദുല്‍ഖര്‍ സല്മാന് പോസ്റ്റര്‍ പങ്കുവയ്ക്കുന്നത്. പ്രധാനമന്ത്രിയും തമിഴിലെ വന്‍ താരനിരയും താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ രജനിയുടെ പിറനാള് ദിനത്തില്‍ ആശംസ നേര്‍ന്ന് രംഗത്തെത്തുകയാണ് മലയാളത്തിന്റെ പ്രിയ നടന് മനോജ് കെ ജയന്. രജനികാന്തിനൊപ്പമുള്ള തന്റെ പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം രംഗത്തെത്തുന്നത്. ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റി ഇല്ലെങ്കിലും ഓര്‍മകള്‍ ഹൈ റെസലൂഷ്യന്‍ ആണെന്നും താരം കുറിക്കുന്നു.
മനോജ് കെ ജയന്റെ കുറിപ്പ് ഇങ്ങനെയാണ്:-
ഫോട്ടോയ്ക്ക് ഒട്ടും clarity ഇല്ല,എന്നത് സത്യം.എങ്കിലും ഓര്‍മ്മകള്‍ക്ക് High Resolution ആണ്.ഈ ഫോട്ടോ എക്കാലത്തും നിധി പോലെ സൂക്ഷിക്കുന്നു with my Superstar.(1992) ഇന്ന് അദ്ദേഹത്തിന്റെ Birthday ?Happy Birthday to you Rajini Sir