സമൂഹ മാധ്യമങ്ങൾ എല്ലാം ഇപ്പൊ താരങ്ങളുടെ വിശേഷങ്ങൾകൊണ്ട് സമ്പന്നമാണ് പാട്ടും ഡാൻസും പാചകവും വാചകവും ഒക്കെയായി അവധിക്കാലം ആഹോഷിക്കുകയാണ് എല്ലാവരും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാം വീട്ടിലേക്ക് ഒതുങ്ങി. എന്നാല്‍ ഈ സമയം വളരെ ക്രിയേററീവായി ഉപയോഗിക്കുകയാണ് താരങ്ങള്‍ ഡാന്‍സ് ചെയ്തും പാട്ടുപാടിയും ചിത്രം വരച്ചുമെല്ലാം അവര്‍ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. നടി മഞ്ജു വാര്യരും ഇതില്‍ പിന്നില്‍ അല്ല. ആരാധകര്‍ക്കായി മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.
വീടിനുള്ളില്‍ കുച്ചിപ്പുടി അഭ്യസിക്കുകയാണ് താരം. നീല ചുരിദാര്‍ ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ഡാന്‍സ് ആരാധകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. ആശയക്കുഴപ്പത്തിലാകുമ്ബോള് ഡാന്‍സ് ചെയ്യും എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ആരാധകരുടെ മനസ് കീഴടക്കുകയാണ് ഡാന്‍സ്. താരത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അവര്‍ക്ക് താരം മറുപടിയും നല്‍കുന്നുണ്ട്.
https://www.facebook.com/theManjuWarrier/videos/1552202588289102/