മലയാള സിനിമ രംഗത്തേക്ക് ഗംഭീരമായി തിരിച്ചുവരവ് നടത്തിയ നടിയാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലെ ശക്തമായ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പഴയതുപോലെ സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. ഇടയ്ക്കിടെ വേറിട്ട ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട് മഞ്ജു. കുറച്ചു നാള് മുമ്പ് വൈറ്റ് ടോപും ബ്ലാക്ക് സ്കേര്‍ട്ടും അറിഞ്ഞ് വന്ന മഞ്ജുവിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു
ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.
എപ്പോഴും വ്യത്യസ്തമായ മേക്കോവറുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു മഞ്ജു. ഇപ്പോഴിതാ കൊച്ചി കോര്‍പ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് . കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ ഒരു പൊതുപരിപാടിയില്‍ ഉദ്ഘാടകയായി എത്തുന്നത്. സ്വന്തം കാറില്‍ വന്നിറങ്ങിയ മഞ്ജുവിന് ഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സമൃദ്ധി@ 10 പരിപാടിക്കിടയിലെ ചിത്രങ്ങള്‍ താരവും തന്റെ പേജിലൂടെ പങ്കുവെച്ചതോടെയാണ് ചിത്രം വൈറല്‍ ആയത്.
ഇത്തവണയും സ്റ്റൈലിഷായാണ് താരം എത്തിയത്.
താരജാഡകളൊന്നുമില്ലാതെ എല്ലാവരോടും ഒരു പോലെ സംസാരിക്കുന്ന മഞ്ജു വാര്യറെയാണ് ചിത്രങ്ങലില്‍ കാണാന്‍ കഴിയുക. സമൃദ്ധി@ 10 കൊച്ചി മഞ്ജു വാര്യര്‍ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മേയര്‍ പറഞ്ഞപ്പോള്‍ മഞ്ജു എഴുന്നേറ്റ് കൈകൂപ്പിയിരുന്നു. ഒരാളുടെ വിശപ്പടക്കാന്‍ കഴിയുകയെന്നത് പുണ്യപ്രവര്‍ത്തിയായി കാണുന്നയാളാണ് താനെന്നും മഞ്ജു പറഞ്ഞിരുന്നു.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ നടി മഞ്ജുവാര്യര്‍ തിരിച്ചുവന്നത്. വിവാഹ ശേഷമാണ് മഞ്ജു അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നൃത്തത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങി. ആദ്യം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വേദിയില്‍ വെച്ച് ചിലങ്കയണിഞ്ഞ് തന്റെ ആ പഴയ മുദ്രകള്‍ എല്ലാം ഒന്ന് ഓര്‍ത്തെടുത്തു. ശേഷം നിരവധി വേദികളില്‍ നൃത്തവുമായി മഞ്ജു എത്താന്‍ തുടങ്ങി. ഇതിനുപിന്നാലെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാനും കഴിഞ്ഞു എന്നതാണ് മഞ്ജുവിന്റെ രണ്ടാംവരവിന്റെ പ്രത്യേകത.