മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നടിയുടെ ജീവിതത്തിലെ പോരാട്ടത്തെക്കുറിച്ച് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തളര്‍ന്ന് പോയെടുത്ത് നിന്നും എങ്ങനെ ഉയര്ത്തെഴുന്നേല്ക്കാം എന്നതിന് ഉദാഹരണം കൂടിയാണ് മഞ്ജു വാര്യര്‍ . പല സ്ത്രീകളെയും സ്വാധീച്ച വ്യക്തി കൂടിയാണ് താരം.
ഇപ്പോള്‍ തന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീച്ച വ്യക്തിയെ കുറിച്ചാണ് താരം പറയുന്നത്. വനിത ഒരുക്കിയ ഒരു ടോക്ക് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ അമ്മയുടെ പേരാണ് മഞ്ജു പറയുന്നത്.
ജീവിതത്തില്‍ സ്വാധീനിച്ച മൂന്ന് വ്യക്തികളുടെ പേരായിരുന്നു ആരാധിക ചോദിച്ചത്. അങ്ങനെ പറയാന്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു ആരംഭിച്ചത്. എല്ലവരുടേയും ജീവിത്തിലേത് പോലെ അമ്മയാണ് തന്നേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി. നമ്മള് അറിയാതെയാണ് ഓരോരുത്തരും നമ്മളെ സ്വാധീനിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത്. ഞാന്‍ കാണുന്ന ഓരോരുത്തരും എന്നെ സ്വാധീനിക്കുന്നുണ്ടാകും. എങ്കിലും എല്ലാവരുടേയും മനസ്സില്‍ ആദ്യം വരുന്ന വാക്ക് അമ്മയുടേതാണ്.
മലയാളം കടന്നും ആരാധകരെ സ്വന്തമാക്കിയ നടിയാണ് മഞ്ജു വാര്യര്‍. ആദ്യ കാലങ്ങളില്‍ തിരക്കുള്ള നടി പിന്നീട് വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ താരം സിനിമകളിലേക്ക് തിരിച്ച് വന്നിരുന്നു. ശക്തമായ കഥാപാത്രങ്ങളുമായാണ് നടി തിരിച്ച് വരവ് നടത്തിയത്. തന്റെ ജീവിതാനുഭവങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ വാശിയോടെ മുന്നേറാനും നടി തീരുമാനിക്കുകയായിരുന്നു.