മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മഞ്ജുവാരിയർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആയിരുന്നു താരം മലയാളികളുടെ മനസ്സ് കീഴടക്കിയത്. എന്നാൽ വിവാഹ ശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. മലയാളികൾക്ക് ഈ വാർത്ത ഒരു ഷോക്ക് ആയിരുന്നു. പിന്നീട് 14 വർഷങ്ങൾക്ക് ശേഷം ആയിരുന്നു താരം സിനിമയിലേക്ക് തിരിച്ചുവന്നത്. പിന്നീട് താരം വിവാഹമോചനം നേടുകയും ചെയ്തു. ഇതോടെ ആയിരുന്നു നടിയുടെ തലവര തെളിഞ്ഞത്. ഇന്ന് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്.
ഇപ്പോൾ അമ്മയെക്കുറിച്ച് മകൾ പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജു നല്ല ഒരു കലാകാരി കൂടിയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. കലോത്സവവേദികളിൽ നിന്നും ആണ് താരം സിനിമയിലെത്തിയത് തന്നെ. ഗുരുവായൂർ അമ്പലത്തിൽ കുച്ചിപ്പുടി അവതരിപ്പിച്ചുകൊണ്ട് അരങ്ങേറ്റം നടത്തിയതിനു പിന്നാലെ ആണ് മഞ്ജു അഭിനയം മേഖലയിലേക്ക് ചുവടുവെച്ചത്. ഇപ്പോൾ നീണ്ട ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും ചുവടു വയ്ക്കുകയാണ്. ഇത്തവണ ഏറ്റവും സന്തോഷിച്ചത് അച്ഛനും അമ്മയും തന്നെ ആയിരുന്നു. കുടുംബം ഒന്നടങ്കം മഞ്ജുവിൻ്റേ ഈ തിരിച്ചുവരവ് ആഘോഷിച്ചു. ഇപ്പോൾ പഴയ മഞ്ജു വാര്യർ വന്നില്ലേ എന്നായിരുന്നു മാധവ വാര്യർ സത്യൻ അന്തിക്കാടിനോട് ചോദിച്ചത്.
സത്യൻ അന്തിക്കാട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു – തൂവൽ കൊട്ടാരം എന്ന സിനിമയിൽ ഞാൻ കണ്ട അതേ മഞ്ജുവിനെ തന്നെയാണ് ഇവിടെയും കണ്ടത്. നടിയുടെ നൃത്തം കാണുവാൻ സത്യൻ അന്തിക്കാട് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വാർത്തകളിൽ താരമായി നിൽക്കുന്നത് മഞ്ജുവാര്യർ അല്ല. അമ്മ ഗിരിജ വാര്യരാണ്. ഏറെനാൾ ആയിട്ടുള്ള അമ്മയുടെ ആഗ്രഹം ആയിരുന്നു ഇപ്പോൾ നടക്കാൻ പോകുന്നത്.
അമ്മയുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു കഥകളി പഠിക്കണം എന്നത്. ഇപ്പോൾ അത് സാധിക്കാൻ പോവുകയാണ്. അമ്മ കഥകളി മേക്കപ്പിൽ നിൽക്കുന്ന ചിത്രം മഞ്ജു തന്നെയാണ് പങ്കുവെച്ചത്. ഇതിന് താരം കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് – “അമ്മ, ഞാൻ നിങ്ങളുടെ ഒരു ചെറിയ ഭാഗമാണ് എന്നുള്ളത് ആണ് എൻറെ ഏറ്റവും വലിയ ശക്തി. അമ്മയെ കുറിച്ച് അഭിമാനം തോന്നുന്നു” – ഇതായിരുന്നു മഞ്ജുവാര്യർ പറഞ്ഞത്. ഇന്ന് മഞ്ജു ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം അമ്മയാണ് എന്നാണ് ചില പ്രേക്ഷക അഭിപ്രായപ്പെടുന്നത്. അമ്മയാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്നും അഭിപ്രായമുയരുന്നു.