ബാലതാരമായി സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹന്‍. പിന്നീട് നടിയായി നിരവധി സിനിമയില്‍ മഞ്ജിമ അഭിനയിച്ചു. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. നടന് ഗൗതം കാര്‍ത്തിക്കിനെയാണ് നടി വിവാഹം കഴിച്ചത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവര്‍ ഒന്നിച്ചത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചെല്ലാം മഞ്ജിമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത് ഗൗതം ആണെന്നും നടി പറഞ്ഞിരുന്നു.
ഒരു വര്‍ഷത്തോളം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് മഞ്ജിമ പറയുന്നത്. സര്‍ജറി കഴിഞ്ഞ് വിശ്രമത്തില്‍ ആയിരുന്ന സമയത്ത് തനിക്കൊപ്പം ഉണ്ടായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ മോശം ദിനങ്ങളില്‍ തനിക്കൊപ്പം പിന്തുണ നല്കി ഗൗതം കൂടെ തന്നെ നിന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എന്നെ ആകര്‍ഷിച്ചത്.
ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഇനി സെറ്റില്‍ ആവാന്‍ സമയമായെന്ന് അവര്‍ തന്നെ പറഞ്ഞത്. ആ സമയത്ത് വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. വിവാഹം സിംമ്പിള്‍ ആയി നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്. ഞങ്ങളുമായി ഏറെ അടുത്തുനില്ക്കുന്ന ആളുകളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതുപോലെ വിവാഹ വേഷത്തെക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. സാരിയില്‍ സിംമ്പിള്‍ ആയി വരാന്‍ തന്നെയാണ് ആഗ്രഹിച്ചത് , വിവാഹം എന്ന ചടങ്ങിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത് മഞ്ജിമ പറഞ്ഞു.