Film News

താന്‍ പ്രണയം പറഞ്ഞ് രണ്ടാം ദിവസം അവള്‍ സമ്മതിച്ചു; മഞ്ജിമയുമായിട്ടുള്ള പ്രണയ കഥ പറഞ്ഞ് ഗൗതം കാര്‍ത്തിക്ക്, എത്ര ക്യൂട്ടാണെന്ന് പ്രേക്ഷകര്‍

മലയാളികളുടെ പ്രിയ താരമാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം നിവിന്‍ പോളി ചിത്രം വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി മാറുകയായിരുന്നു.

- Advertisement -

പിന്നാലെ തമിഴ് സിനിമയിലേക്ക് പോയ താരം വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പ്രണയം വെളിപ്പെടുത്തിയിരുന്നു. നടന്‍ ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ് എന്നായിരുന്നു താരം വ്യക്ത്യമാക്കിയത്.

താരത്തിന്റെ ആരാധകര്‍ ഈ സന്തോഷ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ഇരുവരും ചേര്‍ന്ന് തങ്ങളുടെ വിവാഹ തീയതിയും അറിയിച്ചിരുന്നു.
നവംബര്‍ 28 ന് ചെന്നൈയില്‍ വച്ച് വിവാഹം നടക്കുമെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.

അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാകും ചടങ്ങുകള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ഗൗതമും മഞ്ജിമയുമാണ് വിവാഹക്കാര്യം പങ്കുവച്ചത്.

മാധ്യമങ്ങള്‍ക്ക് മുന്നിലേത്തിയ താരങ്ങള്‍ തങ്ങളുടെ പ്രണയ കഥയും പറഞ്ഞു.’ഞങ്ങളുടേത് വലിയ പ്രണയകഥയൊന്നുമല്ല. ഞാന്‍ മഞ്ജിമയെ പ്രപ്പോസ് ചെയ്തു.

രണ്ട് ദിവസത്തിനുശേഷം അവള്‍ സമ്മതമറിയിച്ചു. മൂന്നു വര്‍ഷം പ്രണയിച്ചു. ഇപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ കുടുംബങ്ങളും ഈ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണ്-എന്നാണ് ഗൗതം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

എന്റെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു ശരിയായ ആളെ കണ്ടെത്തുമ്പോള്‍ നീ ഒരു പുരുഷനാകുമെന്ന്. മഞ്ജിമ എനിക്ക് അങ്ങനെയാണ്. സുന്ദരി മാത്രമല്ല, ഇവള്‍ മികച്ച കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. ഞാന്‍ തളര്‍ന്നുപോകുമ്പോള്‍ എല്ലാം ഇവള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും.

ദേവരട്ടത്തില്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷത്തോളം ഞങ്ങള് കമ്പനിയടിച്ചു നടന്നു.- ഗൗതം കൂട്ടിച്ചേര്‍ത്തു. പ്രിയ താരങ്ങളുടെ പ്രണയ കഥ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

Abin Sunny

Recent Posts

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

22 mins ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

43 mins ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

2 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

2 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

3 hours ago

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് പറഞ്ഞു,മകൻ പന്ത്രണ്ട് വര്‍ഷം കൂടെ നിന്നു.ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സബിറ്റ ജോർജ്ജ്.ചക്കപ്പഴം എന്ന സീരീസിലൂടെ താരം കൂടുതൽ ജന ശ്രദ്ധ നേടിയത്.സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും…

4 hours ago