സീരിയല്‍ താരങ്ങളെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ ആണ്. ഇവരുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. താരങ്ങളുടെ വിവാഹമെല്ലാം ആരാധകരും ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ നടി അഖിന ഷിബുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. അരുണ്‍ പാറയിലാണ് അഖിനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇവരുടെ വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. കല്യാണ സാരിയില്‍ അതീവ സുന്ദരിയായാണ് അഖിന എത്തിയിരിക്കുന്നത്.
ഈ കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് നടി അഭിനയിച്ചു വരുന്നത്. ഇതില്‍ സുജ എന്ന കഥാപാത്രത്തിലാണ് താരം എത്തുന്നത്. അതേസമയം നിരവധി സിനിമ സീരിയല്‍ താരങ്ങള്‍ ഒന്നിക്കുന്ന പരമ്പരയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. പ്രേക്ഷകശ്രദ്ധ നേടിയ ഒരു പരമ്പര കൂടിയാണ് ഇത്.