Celebrity news

വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്.അത് സുരേഷ്ഗോപിക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ

മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് മണിയൻപിള്ളരാജു.മോഹന്‍ലാലിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവുമുള്ള മണിയന്‍ പിള്ള രാജുവിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ ആദ്യമായി കണ്ട്, അദ്ദേഹത്തിന്റെ ഭക്ഷണം കഴിച്ച കഥ പറയുകയാണ് മണിയന്‍പിള്ള രാജു.സുരേഷ് ഗോപിയുമൊന്നിച്ചുള്ള ട്രെയിന്‍ യാത്ര അനുഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു പറഞ്ഞത്. ഒരിക്കല്‍ കൊല്ലത്ത് ഷൂട്ടിംഗില്‍ എന്റെ ഷോട്ട് തീര്‍ത്ത് മദ്രാസിലേക്ക് അയക്കുകയാണ്. ട്രെയിന്‍ വരാന്‍ സമയമായെന്ന് പറഞ്ഞ് എനിക്ക് ഊണ് കഴിക്കാന്‍ പോലും സമയം കിട്ടിയില്ല. ഒന്നേമുക്കാല്‍ ആയപ്പോഴേക്കും എന്നെയും പെട്ടിയും കൂടി ട്രെയിനിനകത്തേക്ക് എറിഞ്ഞു. അടുത്ത സ്റ്റേഷന്‍ കൊല്ലത്ത് നിന്ന് എടുക്കുന്നത് എത്താന്‍ മൂന്ന് മണിയാകും. അങ്ങനെ ഇതിന് കയറി. ഞാന്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരു പയ്യന്‍ അടുത്തു വന്നിരുന്നു. സാര്‍ എന്താണ് ഇങ്ങനെ വയ്യാതിരിക്കുന്നത് എന്ന് ചോദിച്ചു

- Advertisement -

അപ്പോള്‍ ഞാന്‍ പറഞ്ഞു, വേറൊന്നുമല്ല, എനിക്ക് വിശക്കുന്നുണ്ട്. അതാണെന്ന്. ഒരു സെക്കന്റ് എന്ന് പറഞ്ഞ്, അയാള്‍ അയാളുടെ പെട്ടിയില്‍ നിന്ന് ഒരു പെട്ടി കൊണ്ടുതന്നു. അതില്‍ ചപ്പാത്തിയും കറിയുമാണ്. സര്‍ കഴിച്ചോളൂ എന്ന് പറഞ്ഞു. ഞാന്‍ അത് കഴിച്ചു. കഴിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു.അയാള്‍ ഇങ്ങനെ കൊതിയോടെ നോക്കി നില്‍ക്കുന്നുണ്ട്. ഒരു ചപ്പാത്തി അയാള്‍ക്ക് വെയ്ക്കും എന്ന്. പക്ഷെ ഇല്ല ഞാന്‍ ബാക്കിവെച്ചില്ല. അങ്ങനെ ഞാന്‍ ഇയാളോട് എവിടെ പോകുന്നു എന്ന് ചോദിച്ചു. ചെന്നൈക്ക് പോകുവാണ് എന്ന് പറഞ്ഞു. അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടി ഞാന്‍ അങ്ങോട്ട് പോകുവാണ് എന്ന് പറഞ്ഞു. എന്താണ് ഇയാളുടെ പേര് എന്ന് ചോദിച്ചു. മറുപടി പറഞ്ഞു, എന്റെ പേര് സുരേഷ് ഗോപി എന്ന്.

Anusha

Recent Posts

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

41 mins ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

1 hour ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

3 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

3 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

5 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

8 hours ago