സംപ്രേക്ഷണം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മത്സരം കനക്കുകയാണ് ഈ സീസണിലെ ബിഗ് ബോസിൽ. അപ്രതീക്ഷിതവും ആകാംക്ഷാ ഭരിതവുമായ സംഭവങ്ങളാണ് ഷോയിൽ അരങ്ങേറുന്നത്. 14 മത്സരാർത്ഥികളാണ് സീസണിൻ്റെ തുടക്കത്തിൽ ഷോയിൽ ഉണ്ടായിരുന്നത്. എന്നാൽ വൈൽഡ് കാർഡ് എൻട്രിലൂടെ രണ്ടു മത്സരാർത്ഥികൾ കൂടി കഴിഞ്ഞ ദിവസം ഷോയിൽ പ്രവേശിച്ചു.
പലരുടെയും വ്യക്തി ജീവിതത്തിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ. ഷോയുടെ എട്ടാം ദിവസം ആയതോടെ കാത്തിരുന്ന് നോമിനേഷൻ പ്രക്രിയയും തുടങ്ങി. നോബി മാർക്കോസിനെ ആണ് ആദ്യമായി നോമിനേഷന് വേണ്ടി വിളിപ്പിച്ചത്. ഋതുവിനെയും സായി വിഷ്ണുവിനെയും ആണ് നോബി നോമിനേറ്റ് ചെയ്തത്. ഇരുവരും ഒന്നു കൂടി ആക്ടീവ് ആകണം എന്നും എല്ലാരുമായി സംവധികണം എന്നും നോബി പറഞ്ഞു.
പിന്നാലെ വന്ന ദിമ്പലും റിതുവിനെയും സായി വിഷ്ണുവിനെയും തന്നെയാണ് നോമിനേറ്റ് ചെയ്തത്. സന്ധ്യ മനോജിനെയും ഋതുവിനെയും കിടിലം ഫിറോസ് നോമിനേറ്റ് ചെയ്തു. മണിക്കുട്ടൻ ആകട്ടെ കിടിലൻ ഫിറോസിനെ ആണ് നോമിനേറ്റ് ചെയ്തത്. തൊട്ടു പിന്നാലെ ലക്ഷ്മി ജയനും നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.
മണിക്കുട്ടനെ റംസാൻ നോമിനേറ്റ് ചെയ്തു. എരി രീതിയിൽ എണ്ണയൊഴിക്കുന്ന വ്യക്തിയാണ് മണിക്കുട്ടൻ എന്ന റംസാൻ പറഞ്ഞു. ഡിമ്പലിനെയും റംസാൻ ആണ് നോമിനേറ്റ് ചെയ്തത്. ലക്ഷ്മി ജയൻ ആകട്ടെ അഡോണിയെയും സന്ധ്യയെയും നോമിനേറ്റ് ചെയ്തു. എന്തായാലും വരും ദിവസങ്ങളിൽ പോരാട്ടം തീപാറും എന്നുറപ്പ്.