featured

‘കുട്ടിക്കാലത്ത് അവരെയോര്‍ത്ത് ലജ്ജിച്ചിരുന്നു, ഇന്ന് ഞാന്‍ അവരുടെ മകനാണ് എന്നതില്‍ അഭിമാനിക്കുന്നു’: വൈറല്‍ കുറിപ്പ്

കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ജീവിതത്തെ തന്നെ മാറ്റി മറിക്കാമെന്ന് തെളിയിച്ച നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ജീവിതത്തില്‍ ദാരിദ്ര്യം മാത്രം അനുഭവിച്ചിടത്തുനിന്ന് കഠിനാധ്വാനം കൊണ്ട് ഉന്നതിയിലേക്കെത്തിയത് ചൂണ്ടിക്കാട്ടിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. ഒറ്റമുറി കുടിലില്‍ നിന്ന് കുടുംബത്തോടൊപ്പം നഗരത്തില്‍ വീട് സ്വന്തമാക്കി ഈ യുവാവ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് യുവാവ് തന്റെ അനുഭവം വിവരിച്ചത്.

- Advertisement -

ഒരു ടി.വി മെക്കാനിക്കിന്റേയും പൂക്കാരിയുടേയും മകനായാണ് താന്‍ ജനിച്ചതെന്ന് യുവാവ് പറയുന്നു. അവരുടെ മകനാണ് താനെന്ന് പറയാന്‍ ലജ്ജ തോന്നിയ നാളുകളുണ്ടായിരുന്നു. തങ്ങള്‍ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമായിരുന്നു. ആളുകള്‍ തങ്ങളെ കളിയാക്കും. ഒരിക്കല്‍ പ്ലാറ്റ്ഫോമില്‍ പൂക്കള്‍ വിറ്റതിനാല്‍ അമ്മയെ ഇറക്കി വിട്ടു. തന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയാതിരിക്കാന്‍ താന്‍ നുണകള്‍ പറഞ്ഞു. തന്റെ അവസ്ഥ മറ്റാരും അറിയരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവാവ് പറഞ്ഞു.

താന്‍ ഇങ്ങനെയാണ് ചിന്തിച്ചിരുന്നതെങ്കിലും തന്റെ മാതാപിതാക്കള്‍ തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയത്. തനിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പ് വരുത്തി. ഒരിക്കലും അവര്‍ പുറത്തു പോവുകയോ, കറങ്ങുകയോ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയോ, ഷോപ്പിംഗ് നടത്തുകയോ ചെയ്തിട്ടില്ല. കൈയില്‍ കിട്ടുന്ന ഓരോ പൈസയും അവര്‍ തങ്ങള്‍ക്കായി മാറ്റിവച്ചു. നന്നായി പഠിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ താന്‍ നല്ല രീതിയില്‍ പഠിക്കാന്‍ തീരുമാനിച്ചു. സ്‌കൂളിലും കോളജിലും കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങി.
ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ അമ്മയ്ക്ക് സാരിയും അപ്പയ്ക്ക് ഷര്‍ട്ടും പാന്റും വാങ്ങി നല്‍കി. അന്ന് അവരുടെ മുഖത്ത് കണ്ട പുഞ്ചിരിയ്ക്ക് പത്തരമാറ്റായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മനസ്സ് തുറന്ന് ചിരിച്ചത് അന്നായിരുന്നു. ഒരു മാക്ബുക്ക് സ്വന്തമാക്കുക എന്നത് തന്റെ വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. കൈയില്‍ ആവശ്യത്തിന് പണം വന്നപ്പോള്‍ ആ സ്വപ്‌നം താന്‍ സഫലീകരിച്ചു. അന്ന് തനിക്ക് തന്നോട് തന്നെ മതിപ്പ് തോന്നിയെന്നും യുവാവ് പറഞ്ഞു.

തന്റെ പണം കൊണ്ട് തന്റെ കുടുംബത്തെ ഒരു റെസ്റ്റോറന്റില്‍ അത്താഴത്തിന് കൊണ്ട് പോയതായിരുന്നു എന്നെ കൂടുതല്‍ സന്തുഷ്ടനാക്കിയത്. അച്ഛനും അമ്മയും ആദ്യമായാണ് അങ്ങനെ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത്. അവരുടെ സന്തോഷം കാണേണ്ടതായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, തങ്ങള്‍ ഒറ്റമുറി വീട്ടില്‍ നിന്ന് ബെഡ്റൂമുള്ള ഒരു വീട്ടിലേയ്ക്ക് താമസം മാറി. ലോകം തന്നെ അവരുടെ കാല്കീഴില്‍ വയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. കുട്ടിക്കാലത്ത് താന്‍ അവരെയോര്‍ത്ത് ലജ്ജിച്ചിരുന്നു. എന്നാല്‍, ഇന്ന് ഞാന്‍ ഒരു ടിവി മെക്കാനിക്കിന്റെയും പൂക്കാരിയുടെയും മകനാണ് എന്നതില്‍ അഭിമാനിക്കുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

52 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 hour ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

4 hours ago