World

പൊട്ടിയ ടയറുള്ള വാഹനത്തില്‍ മദ്യപാന്‍ യാത്ര ചെയ്തത് പതിനാറ് കിലോമീറ്റര്‍; കൊവിഡ് കാരണമെന്ന് വിശദീകരണം

മദ്യപിച്ച് വാഹനമോടിച്ച് പലതരത്തിലുള്ള അപകടങ്ങള്‍ വരുത്തിവയ്ക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസം വെയില്‍സില്‍ ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. മദ്യപിച്ച് അപകടകരമാം വിധം വാഹനം ഓടിച്ച ഒരു ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മോട്ടോര്‍വേയിലൂടെ 16 കിലോമീറ്ററോളമാണ് അയാള്‍ വാഹനം ഓടിച്ചത്, അതും പൊട്ടിയ രണ്ട് ടയറുമായി. പൊലീസ് പിടികൂടിയപ്പോള്‍ കൊവിഡ് കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് 42കാരനായ ലോറി റോസര്‍ പറഞ്ഞത്.

- Advertisement -

ജൂണ്‍ 26 -ന് രാത്രി ലാങ്കിഫെലാച്ചിലെ ജംഗ്ഷന്‍ 46 -ല്‍ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപിച്ചാണ് ലോറി റോസര്‍ വാഹനമോടിച്ചത്. യാത്രയ്ക്കിടെ മുന്നിലെയും പിന്നിലെയും ടയര്‍ നഷ്ടപ്പെട്ടതും, സ്റ്റീല്‍ ഹബ്ബുകള്‍ തേഞ്ഞുപോയതും ഒന്നും അയാള്‍ അറിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അയാള്‍ വാഹനം ഓടിച്ചു കൊണ്ടിരുന്നു.

ഒരു വശത്തെ രണ്ട് ടയറുകള്‍ ഇല്ലാതെ അയാള്‍ വാഹനം ഓടിക്കുന്നത് കണ്ട് റോഡിലെ മറ്റ് ഡ്രൈവര്‍മാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ്, വാന്‍ കണ്ട് അന്തം വിട്ടു. തുടര്‍ന്ന് അയാളെ തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചു. അയാള്‍ മദ്യപിച്ചിരുന്നു എന്ന് മാത്രമല്ല, നിയമപരമായ പരിധിയുടെ ഇരട്ടിയോളം മദ്യം അകത്ത് ചെന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കോടതിയില്‍ അയാള്‍ മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചത് മനപൂര്‍വമല്ലെന്നാണ് ഇയാള്‍ പറഞ്ഞത്. വേഗപരിധി കടന്നത് അറിഞ്ഞില്ല. തനിക്ക് ആ സമയം കൊവിഡ് ആയിരുന്നു. ഇത് തന്റെ തീരുമാനം എടുക്കാനുള്ള കഴിവിനെ ബാധിച്ചുവെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്ന് നടത്തിയ കൊവിഡ് ടെസ്റ്റില്‍ അയാള്‍ പോസിറ്റീവ് ആയിരുന്നുവെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ചത് മൂലം അയാള്‍ക്ക് നേരെ ചിന്തിക്കാന്‍ സാധിച്ചിരുന്നിരുന്നില്ലെന്നും കോടതിയില്‍ അയാളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. ലോറി റോസറെ വാഹനമോടിക്കുന്നതില്‍ നിന്ന് പതിനേഴ് മാസത്തേക്ക് വിലക്കുകയും 300 പൗണ്ട് പിഴ ഈടാക്കുകയും ചെയ്തു.

 

Rathi VK

Share
Published by
Rathi VK
Tags: drive

Recent Posts

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

17 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

36 mins ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

3 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

4 hours ago