മദ്യ ലഹരിയില്‍ പൊലീസ് ഉദ്യോസ്ഥര്‍ക്ക് നേരെ വധഭീഷണി മുഴക്കി മോഷ്ടാവ്. പുറത്തിറങ്ങിയാല്‍ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു ഭീഷണി. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നേരെയായിരുന്നു യുവാവിന്റെ ഭീഷണി. തന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’ എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറിപ്പോഴാണ് പിടി വീണത്. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
തൃശൂര്‍ ജില്ലാ ആശുപ്രതിയില്‍ ആയിരുന്നു വൈദ്യപരിശോധന നടത്തിയത്. ഇവിടെ വച്ചാണ് സൈവിന്റെ ഭീഷണി. തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി. പിറ്റേ ദിവസം കെട്ടിറങ്ങിയപ്പോള്‍ ഇയാള്‍ പൊലീസുകാരോട് മാപ്പ് പറയുകയും ചെയ്തു.