തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ കാണാതായതില്‍ ദുരൂഹത. ബാലരാമപുരം നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനാണ് കിരണ്‍ വിഴിഞ്ഞത്ത് എത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായെന്നും ഇതിന് ശേഷമാണ് കിരണിനെ കാണാതായതെന്നുമാണ് പൊലീസ് പറയുന്നത്.
ഇന്നലെ ഉച്ച മുതലാണ് കിരണിനെ കാണാതായത്. പെണ്‍കുട്ടിയെ കണ്ട് മടങ്ങുംവഴി കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും തടഞ്ഞെന്നാണ് പറയുന്നത്. പെണ്‍കുട്ടിയുടെ സഹോദരന് മര്‍ദിച്ച് കടലില്‍ തള്ളിയെന്നാണ് കിരണിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന് പറയുന്നത് ആഴിമല ഭാഗത്തുവച്ച് കിരണ്‍ സ്വയം കടലില്‍ ചാടി എന്നാണ്. പെണ്‍കുട്ടിയുടെ സഹോദരന് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
കിരണിന്റെ ചെരുപ്പ് കടല്‍ത്തീരത്തു നിന്ന് കിട്ടിയിട്ടുണ്ട്. ആഴിമല, വിഴിഞ്ഞം ഭാഗങ്ങളില്‍ കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്.