Kerala News

കൊല്ലത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം; തടയാൻ ചെന്ന സഹോദരനും മർദ്ദനം

കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റു. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

- Advertisement -

മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ. നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാണ് പൊലീസിന്റെ ശ്രമം.

Rathi VK

Recent Posts

സ്വന്തം കുഞ്ഞിനെ ഈ പേരാണോ വിളിക്കുന്നത്? നീയൊക്കെ ഒരു അമ്മയാണോ? മകനെ അത്തരത്തിൽ അഭിസംബോധന ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സീരിയൽ താരം ഡിമ്പിൾ റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…

11 hours ago

അവർ ഒന്നുമില്ലാതെ ഒറ്റയ്ക്ക് തരണമെന്ന് ആ നടൻ പറഞ്ഞു – വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…

11 hours ago

ആദ്യമായി രാഷ്ട്രീയ ചുവയുള്ള പ്രസ്താവന നടത്തി നടൻ സൂര്യ, വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന അഭ്യൂഹം ശക്തം

മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…

12 hours ago

ഹിറ്റ് സിനിമകളുടെ സംവിധായകൻ അന്തരിച്ചു, വിടവാങ്ങുന്നത് മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ

വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…

12 hours ago

ഇന്നൊരു സിനിമയ്ക്ക് വാങ്ങുന്നത് 250 കോടി, എന്നാൽ ആദ്യ സിനിമയിൽ വിജയ് വാങ്ങിയ ശമ്പളം എത്രയെന്ന് അറിയുമോ? വെളിപ്പെടുത്തലുമായി പിതാവ് ചന്ദ്രശേഖർ

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…

13 hours ago

ജയം രവിയും ഭാര്യയും വേർപിരിയാൻ പോകുന്നു? 21 വർഷങ്ങൾക്ക് മുൻപത്തെ ഓർമ്മ പുതുക്കി ഭാര്യ ആരതി

തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…

13 hours ago