ബംഗാളില്‍ മൂന്ന് കൊലപാതകം നടത്തി നാടുവിട്ട പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ബംഗാളില്‍ നിന്ന് മുങ്ങിയ ഇയാള്‍ കോഴിക്കോട് മീഞ്ചന്തയില്‍ അതിഥിതൊഴിലാളിയായി ഒളിവില്‍ കഴിയവെയാണ് പിടിയിലാവുന്നത്.
പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ മാസം ഏഴിനായിരുന്നു സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഗോപാല്‍പൂര്‍ പഞ്ചായത്തംഗവുമായിരുന്ന സ്വപന് മാജിയെയാണ് സംഘം ആദ്യം വധിക്കുന്നത്. പിന്നീട് ദൃക്സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹല്‍ദര്‍ എന്നിവരെയും രവികുലും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തി. അന്വേഷണത്തില്‍ പ്രാദേശിക തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്തംഗത്തെ വധിച്ചതെന്ന് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട സംഘത്തില്‍ രവികുല്‍ സര്‍ദാര്‍ ഒഴികെ മറ്റ് നാല് പേരും നേരത്തെ തന്നെ പൊലീസിന്റെ പിടിയിലായിരുന്നു. പിന്നാലെയാണ് രവികുല്‍ സര്‍ദാര്‍ കേരളത്തിലുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ബംഗാള്‍ കാനിംഗ് പൊലീസ്, കേരള പൊലീസിനെ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…
മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…
ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…
കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…