പത്തനംതിട്ടയില്‍ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. കലഞ്ഞൂരില്‍ ആണ് സംഭവം. യുവതിയുടെ കൈകള്‍ ഭര്‍ത്താവ് വെട്ടി, ഏഴാംകുളം സ്വദേശി സന്തോഷാണ് ഭാര്യ വിദ്യയുടെ കൈകള്‍ വെട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30ഓടെയാണ് വിദ്യയ്ക്ക് നേരെ ആക്രമണം നടന്നത്. കലഞ്ഞൂരിലെ വീട്ടിലെത്തിയ സന്തോഷ് വടിവാള്‍ ഉപയോഗിച്ച് വിദ്യയുടെ കൈകള്‍ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വിദ്യയുടെ രണ്ട് കൈകളും അറ്റുതൂങ്ങി. നിലവിളികേട്ട് ഓടിയെത്തിയ യുവതിയുടെ അച്ഛന് വിജയനെയും സന്തോഷ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും പ്രദേശവാസികള്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘ നാളുകളായി അകന്ന് കഴിയുകയായിരുന്നു വിദ്യയും സന്തോഷും. ഇതിനിടെ വിവാഹ മോചനത്തിനായി കോടതിയിലും സമീപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.