മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മമ്ത. നിരവധി ചിത്രങ്ങളിൽ താരം നായികയായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. മംമ്തയുടെ അഭിനയശൈലി പ്രേക്ഷകർക്ക് വളരെ ഏറെ പ്രിയമാണ്. താരം നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലാൽ ബാഗ്. പ്രശാന്ത് മുരളി പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ഈ ചിത്രം.മികച്ച പ്രശംസ നേടി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുബായിയിൽ നിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഇത്. ഇതിന് ഒരു അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. എൻറെ കപ്പിൽ ബുർജ് ഖലീഫ. ലോകത്തിൻറെ നെറുകയിൽ ആണെന്ന തോന്നൽ നിങ്ങൾക്ക് എപ്പോഴും ഉണ്ടാവണം. താരം കുറിച്ചു. ഈ ചിത്രം ഇപ്പോൾ വൈറൽ ആണ്. ആഷിക് താഹിറാണ് ചിത്രം പകർത്തിയിരിക്കുന്നത്.
സാറ എന്ന കഥാപാത്രത്തെയാണ് ലാൽബാഗിൽ മംമ്ത അവതരിപ്പിക്കുന്നത്. പല ഷെയ്ഡ്ഡുകളിൽ ഉള്ള ഒരു കഥാപാത്രമാണ് ഇത്. മികച്ച രീതിയിൽ തന്നെയാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണം പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നുണ്ട്.