മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് മംമ്ത മോഹൻദാസ്. സിനിമകളിൽ എല്ലാം വേറിട്ട് നിന്നു കൊണ്ട് പ്രേക്ഷക ശ്രദ്ധനേടാൻ നടിക്ക് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ എള്ലാം താരം സജീവമാണ്.ഇപ്പോൾ ഇതാ ഒരു വ്യാജ വാർത്തക്ക് എതിരെ സംസാരിച്ചിരിക്കുകയാണ്താരം.ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്ത് എത്തിയിരിക്കുന്നത്. “ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ”എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നടി വാർത്തയുടെ പേജിന് താഴെ കമന്റുമായി എത്തുക ആയിരുന്നു.
“ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന് വിചാരിക്കേണ്ടത്???. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്”, എന്നാണ് മംമ്ത കമന്റ് ചെയ്തത്. പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു. നിരവധി പേരാണ് ഇതിന് കമന്റും രേഖപെടുത്തി വന്നിരിക്കുന്നത്.അതുപോലെ തന്നെ ആ വാർത്ത വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധേയമായത്. താരത്തിന്റെ ആരോഗ്യത്തെ കുറിച്ചും ആരാധകർ കമന്റിലൂടെ ചോദിച്ചിരുന്നു. ഇതിനു ശേഷമാണ് മ്മ്ത മോഹൻദാസ് തന്നെ കമന്റുമായി ഈ വാർത്തക്ക് താഴെ ആയി വന്നിരിക്കുന്നത്.