തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമായ സന്തോഷത്തിലാണ് മമ്മൂട്ടിയുടെ കടുത്ത ആരാധകനായ കരുനാഗപ്പള്ളി സ്വദേശി ആരിഫ്. ജീവിതത്തോട് പൊരുതുന്ന ആരാധകനെ കുറിച്ച് കേട്ടറിഞ്ഞ് മമ്മൂട്ടി വിളിപ്പിച്ചതോടെയാണ് ആരിഫിന്റെ വലിയ മോഹം സാധ്യമായത്. സിനിമാ സെറ്റിലെത്തിയാണ് ആരിഫ് മമ്മൂട്ടിയെ കണ്ടത്. ആരിഫിനെ ചേര്‍ത്ത് അരികിലിരുത്തി തന്നോടുള്ള ആരാധനയും ഇഷ്ടവും മമ്മൂട്ടി അനുഭവിച്ചറിഞ്ഞു.
മമ്മൂട്ടിയുടെ നല്ല മനസ്സിനെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജീവിതത്തില്‍ അഭിനയിക്കാത്ത നടനാണ് മമ്മൂട്ടി എന്നാണ് ആരാധകര്‍ പറയുന്നത്. ആരിഫിനെ കാണാനെത്തിയ മമ്മൂട്ടിയെ കുറിച്ചുള്ള മറ്റൊരു ആരാധകന്റെ കുറിപ്പും വൈറലാവുകയാണ്. ‘കരുനാഗപ്പള്ളിയിലെ നമ്മുടെ ചങ്ക് അനുജനെ ഇക്ക വിളിപ്പിച്ച് അവന്റെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു.. ഇക്കാ നിങ്ങള്‍ക്ക് പടച്ചവന് നല്ല മനസ്സ് ആണ് നല്‍കിയത്.. ജീവിതത്തില്‍ അഭിനയിക്കാത്ത എന്റെ നമ്മുടെ സ്വന്തം ഇക്കാ..’
https://www.facebook.com/photo.php?fbid=2650855505032476&set=a.105279082923477&type=3