Film News

ലോ കോളേജ് ഓര്‍മ്മകളുമായി മമ്മൂട്ടി; വീഡിയോ വൈറല്‍-കാണാം

കൊച്ചി: ലോ കോളേജ് ഓര്‍മ്മകളുമായി എത്തിയ മമ്മൂട്ടിയുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്റഗ്രാം പേജിലൂടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

- Advertisement -

”എറണാകുളം ലോ കേളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങള്‍ മൂട് കോര്‍ട്ടും ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത്.

ഇത് ഒരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോള് ആയിരുന്നു” എന്ന് വീഡിയോയില്‍ മമ്മൂട്ടി വിവരിക്കുന്നു. ‘അല്‍മ മേറ്റര്‍’എന്നാണ് വീഡിയോയ്ക്ക് മമ്മൂട്ടി നല്‍കിയ അടിക്കുറിപ്പ്.

എന്നാല്‍ ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമണോ ഈ വീഡിയോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും നിമിഷ നേരം കൊണ്ട് ഈ വിഡിയോ വൈറലായി കഴിഞ്ഞു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, സിനിമയില്‍ എത്തും മുന്‍പ് വക്കീല്‍ ആയിരുന്നു. എറണാകുളം ലോ കോളേജില്‍ നിന്നും എല്‍എല്‍ബി നേടിയ മമ്മൂട്ടി രണ്ട് വര്‍ഷത്തോളം വക്കീലായി പ്രാക്ടീസും ചെയ്തിട്ടുണ്ട്.

അതേസമയം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റഫര്‍ ആണ് അടുത്തതായി മമ്മൂട്ടിയുടെ ഇറങ്ങാനുള്ള ചിത്രം.

Abin Sunny

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

1 hour ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

2 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

3 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

7 hours ago