Film News

ഞാൻ ബിഗ് ബോസിൽ നിൽക്കുമ്പോൾ അവരവിടെ പ്രണയിക്കുകയായിരുന്നു – വിവാഹമോചനത്തിനുശേഷം തന്റെ ജീവിതത്തിലേക്ക് വന്ന കാമുകൻ തന്റെ കൂട്ടുകാരിയുമൊത്ത് തന്നോട് ചെയ്ത ചതി വിവരിച്ചു ആര്യ, ആര്യക്ക് ഇത്രയും ഭയാനകമായ പാസ്റ്റ് ഉണ്ടായിരുന്നു അല്ലേ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് തന്നെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. “ബിഗ് ബോസ് എന്ന പരിപാടിയിലേക്ക് വലിയ താല്പര്യത്തോടെ ആയിരുന്നു പോയത്. എന്നാൽ തിരികെ വന്നപ്പോൾ വലിയ വേദനയായിരുന്നു അനുഭവിക്കേണ്ടിവന്നത്. അന്ന് ഒരു പ്രണയ നായകൻ എൻറെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ ഇട്ടിട്ടു പോയി. കാലു പിടിക്കാൻ വേണ്ടി ദുബായിലേക്ക് വരെ ഞാൻ പോയിട്ടുണ്ട്” – ആര്യ പരിപാടിയിൽ പറയുന്നു.

- Advertisement -

“ഞങ്ങൾ ഒരുപാട് നാൾ സുഹൃത്തുക്കളായിരുന്നു. ആദ്യം ഭർത്താവിൻറെ സിസ്റ്ററിന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് ശക്തമായ പ്രണയമായി മാറി. മൂന്നുകൊല്ലം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ആയിരുന്നു. രണ്ട് തവണ വിവാഹം ചെയ്തു ഡിവോഴ്സ് ആയ വ്യക്തിയാണ് അദ്ദേഹം. പബ്ലിസിറ്റി ഇഷ്ടമല്ല എന്നും അതുകൊണ്ട് വ്യക്തിപരമായ വിവരങ്ങൾ ഒന്നും പറയരുത് എന്ന് പറഞ്ഞായിരുന്നു റിലേഷൻഷിപ്പിൽ ആയത്. എന്നാൽ ഇപ്പോൾ ആലോചിക്കുമ്പോൾ ആണ് പബ്ലിസിറ്റി ഇഷ്ടമല്ലാത്തത് അല്ല കാരണം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്” – ആര്യ പറയുന്നു.

“ഈ ബന്ധം വേണ്ട എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ പ്രണയത്തിലായിരിക്കുന്ന സമയത്ത് നമ്മുടെ കാഴ്ചയില്ലാത്ത അവസ്ഥയായിരിക്കും. പുറമേ നിന്ന് നോക്കുന്നവർക്ക് ആയിരിക്കും അതിലുള്ള സത്യം മനസ്സിലാവുന്നത്. പക്ഷേ നമുക്ക് അതിൽ തിരിച്ചറിയാൻ സാധിക്കില്ല. അയാൾക്ക് ഇത് വെറും ഹോബി ആയിരുന്നു. എന്നെ ഉപേക്ഷിക്കുവാനുള്ള തീരുമാനം പുള്ളിക്ക് ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് എന്നെ ബിഗ് ബോസ് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. എയർപോർട്ടിൽ ഒക്കെ വെച്ചു കരയുകയായിരുന്നു. ഇനി കുറെ കഴിഞ്ഞല്ലേ കാണാൻ സാധിക്കുകയുള്ളൂ എന്നൊക്കെയായിരുന്നു പറഞ്ഞത്. വീട്ടുകാർക്ക് എല്ലാം ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. എൻറെ വീട്ടിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നത്. അയാളുടെ ദുബായിലുള്ള ഫ്ലാറ്റിലും ഞങ്ങൾ ഒരുമിച്ചു താമസിച്ചിരുന്നു. നിയമപരമായി വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിലും ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം” – താരം കൂട്ടിച്ചേർത്തു.

“എൻറെ അടുത്ത കൂട്ടുകാരിയുമായി അയാൾക്ക് ബന്ധം ഉണ്ടായിരുന്നു. ഞാൻ ബിഗ് ബോസ് വീട്ടിൽ കഴിയുമ്പോൾ അവർ അവിടെ പ്രണയിക്കുകയായിരുന്നു. അവൾ വിവാഹം ചെയ്തതാണ് എന്ന് മാത്രമല്ല ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. ഡിവോഴ്സ് ആകുന്നതിനുമുമ്പായിരുന്നു അയാൾക്കൊപ്പം ഈ ബന്ധത്തിൽ അവൾ ആയത്. നേരിൽകണ്ട് ഇതെല്ലാം ചോദിച്ചിരുന്നു. പക്ഷേ ഈ നിമിഷം വരെ അയാൾ സമ്മതിച്ചിട്ടില്ല” – തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ആര്യ ആദ്യമായി വെളിപ്പെടുത്തി.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

12 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

13 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

13 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

16 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

16 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

17 hours ago