നടൻ സംവിധായകൻ എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് സൗബിൻ ഷാഹിർ. കഴിഞ്ഞ ദിവസം സൗബിന്റെ കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
നിരവധി പേരായിരുന്നു ഈ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ പ്രത്യേക അറിഞ്ഞതോടെ ഇത്രയും ഭാഗ്യമുള്ള കുട്ടി വേറെ ആരുണ്ട് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്ലിക്കിൽ ആണ് സൗബിന്റെ കുട്ടിയുടെ ഈ ചിത്രങ്ങൾ പിറന്നത്.സൗബിന് ഷാഹിറിന്റെ മകന് ഓര്‍ഹാന്റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്.
പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണിത്. ഛായാഗ്രാഹകരുടെ ഭാഷയില്‍ ലൈഫ് ഉള്ള ഒരു ചിത്രം. സൗബിന് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. ഓര്ഹാന് ഭാഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണിതെന്നും ചിത്രത്തിനൊപ്പം സൗബിന് കുറിച്ചിട്ടുണ്ട്.
അതേസമയം ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. എത്ര കിടു ഫോട്ടോഗ്രാഫർ ആയിരുന്നോ മമ്മൂക്ക എന്നാണ് ആരാധകർ പറയുന്നത്.രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്. നന്‍പകല്‍ നേരത്ത് മയക്കവും ക്രിസ്റ്റഫറും. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് അദ്ദേഹം അഭിനയിച്ചവയില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍. എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലും മമ്മൂട്ടി ഉണ്ട്. രഞ്ജിത്ത് ആണ് ഈ ചിത്രത്തിന്റെ സംവിധാനം.