ഈ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻറെ മകൾ മറിയം അഞ്ചാം ജന്മദിനം ആഘോഷിച്ചത്. നിരവധിപേർ കുഞ്ഞു മറിയത്തിന് പിറന്നാളാശംസകൾ അറിയിച്ചിരുന്നു. നസ്രിയ അടക്കമുള്ളവർ ആശംസകൾ അറിയിച്ച് രംഗത്തെത്തി. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവെച്ച് ഒരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
മറിയത്തോടൊപ്പം ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. തൻറെ മാലാഖയ്ക്ക് ഇന്ന് 5 വയസ്സ്. ഇതാണ് മമ്മൂട്ടി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോൾ ആരാധകരുടെ മനം കവരുകയാണ്. ഇൻസ്റ്റഗ്രാമിൽ ആണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. നിരവധി ലൈക്കുകൾ ഇതിനു ലഭിക്കുന്നുണ്ട്. രസകരമായ കമൻറുകൾ ഇതിന് ലഭിക്കുന്നു.
View this post on Instagram
മുൻപ് ദുൽഖറും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തൻറെ കുഞ്ഞു പാവയ്ക്ക് അഞ്ചാം ജന്മദിനം. വർഷം മുഴുവനും ഇതിനുവേണ്ടിയാണ് കാത്തിരിക്കുന്നത്. അങ്ങനെ ആ ദിവസം വന്നെത്തി ഇരിക്കുന്നു. ഇങ്ങനെ തുടങ്ങുന്ന ഒരു കുറിപ്പ് ആണ് ദുൽഖർ സൽമാൻ പങ്കുവെച്ചത്. ഈ കുറിപ്പും വൈറലായി.
View this post on Instagram
കുഞ്ഞു മറിയ വലുതായി തുടങ്ങുന്നു എന്നു തുടങ്ങുന്ന ഒരു പോസ്റ്റ് ആണ് നസ്രിയ പങ്കുവെച്ചത്. നസ്രിയയും മറിയവും വളരെ അടുത്ത കൂട്ടാണ്. മാതാപിതാക്കളുമായി തെറ്റുമ്പോൾ എങ്ങോട്ട് വരണം എന്ന് നിനക്ക് അറിയാമല്ലോ എന്നും പോസ്റ്റിലൂടെ നസ്രിയ പറയുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്.