പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്.
ചിത്രത്തിന്റെതായി എത്തിയ പോസ്റ്ററുകളും ടീസറും ട്രെയിലറും എല്ലാം സിനിമയ്ക്ക് മേല്‍ ഉള്ള പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. ചിത്രം ഒക്ടോബര്‍ ഏഴിന് തീയറ്ററില്‍ എത്തും.
ഇതിന് മുന്നോടിയായി റോഷാക്കിന്റെ പ്രിറിലീസ് ടീസര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ പുതിയ ടീസറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന നായക കഥാപാത്രത്തിനു മുന്നില്‍ വില്ലന്‍ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതാണ് ടീസര്‍. എന്നാല്‍ ഇപ്പോള്‍ മുഖം മൂടിക്കാരന്‍ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
മമ്മൂട്ടിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിക്കാരന്‍ ആസിഫ് അലിയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. റോഷാക്കില്‍ ആസിഫ് അലി അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ സസ്പെന്‍സ് പൊളിച്ചു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തലിനോട് ആരാധകര്‍ പ്രതികരിക്കുന്നത്. അതേസമയം
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്.
ഷറഫുദ്ദീന്, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്.
ചിത്ര സംയോജനം കിരണ്‍ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുന് മുകുന്ദന്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.