ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ ഫൈനല്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് ലോക ഫുട്ബോള്‍ ആരാധകര്‍. അര്‍ജന്റീന- ഫ്രാന്‍സ് മത്സരത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍.
മലയാളത്തിന്റെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ മത്സരം കാണാന്‍ ഖത്തറില്‍ എത്തി കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിത മോഹന്‍ലാല്‍ മാത്രമല്ല മലയാൡകളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയും ലോകകപ്പ് ഫൈനലിന് സാക്ഷിയാകാന്‍ ഖത്തറില്‍ എത്തിയിരിക്കുകയാണ്. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
വിഐപി ബോക്സില്‍ ഇരുന്നാകും മമ്മൂട്ടി ഫൈനല്‍ മത്സരം കാണുക. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു.
അതേസമയം ശനിയാഴ്ച തന്നെ മോഹന്‍ലാല്‍ ഖത്തറില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു.