മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൊന്നമ്മ ബാബു. സ്വഭാവ കഥാപാത്രങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങളെ ആണ് താരം കൂടുതൽ അവതരിപ്പിച്ചത്. വളരെ മികച്ച കോമഡി ടൈമിംഗ് ഉള്ള താരമാണ് പൊന്നമ്മ ബാബു. അതുകൊണ്ടുതന്നെ ഹാസ്യ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ പൊന്നമ്മ ബാബു അവതരിപ്പിക്കാറുണ്ട്. നാടകവേദികളിൽ നിന്നും ആണ് താരം സിനിമയിലെത്തുന്നത്. സൂപ്പർ സംവിധായകരുടെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമയിൽ നിന്നും ഉണ്ടായ രസകരമായ അനുഭവം വെളിപ്പെടുത്തുകയാണ് പൊന്നമ്മ ബാബു.
“ജോഷി സാർ സംവിധാനം ചെയ്താൽ 17 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഞാൻ. സിബി സാർ പറഞ്ഞിട്ട് ആയിരുന്നു ലോഹിതദാസ് സാറിനെ ഞാൻ കാണുന്നത്. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ ചേച്ചി ആവാൻ വേണ്ടി വിളിച്ചു. എന്നാൽ അവർ ഒരു കണ്ടീഷൻ പറഞ്ഞിരുന്നു. അല്പംകൂടി തടി കൂട്ടണം എന്നായിരുന്നു അവർ പറഞ്ഞത്.
ലോഹിതദാസ് സാറായിരുന്നു തടി കൂട്ടണമെന്ന് നിർദ്ദേശിച്ചത്. അതിനുവേണ്ടി ഞാൻ മട്ടൻ സൂപ്പ് പരീക്ഷിക്കുവാൻ തീരുമാനിച്ചു. ഭക്ഷണകാര്യത്തിൽ അന്നും ഇന്നും ഒരു നിയന്ത്രണവും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. തടി കൂടിയപ്പോൾ സ്കൂട്ടറിൽനിന്നും മറിഞ്ഞുവീണു. അങ്ങനെ കുറച്ചു കാലം കൈയൊടിഞ്ഞു കിടന്നു. അങ്ങനെ ഭൂതകണ്ണാടി എന്ന സിനിമ കയ്യിൽ നിന്നു പോവുകയും ചെയ്തു.
തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമർ ഉള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല ആരാധകർ ഉണ്ടായി. ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. അങ്ങനെ ലോകം മുഴുവൻ കാണുവാനുള്ള ഭാഗ്യം ലഭിച്ചു. പ്രഭു സോളമൻ സംവിധാനം ചെയ്ത തൊടരി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ധനുഷ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതൊക്കെ പോരെ മച്ചാനെ?” – സ്വതസിദ്ധമായ ചിരിയോടെ പൊന്നമ്മ ബാബു ചോദിക്കുന്നു.