മലയാളത്തിന് ഒരു മെഗാസ്റ്റാർ ഉണ്ടെങ്കിൽ അത് മമ്മൂട്ടിയാണ്. കഴിഞ്ഞ 40 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയിൽ സജീവമായ അഭിനയ പ്രതിഭയാണ് ഇദ്ദേഹം. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ മെത്തേഡ് ആക്ടർ സിൽ ഒരാൾ എന്നാണ് താരം അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ താരം ഉൾപ്പെടുന്ന ഒരു പുതിയ ചിത്രമാണ് വൈറലാകുന്നത്.
മഹാരാജാസ് കോളേജിൽ ആണ് മമ്മൂട്ടി പഠിച്ചത്. ഇപ്പോൾ പഴയ സഹപാഠികൾ ക്കൊപ്പം താരം നിൽക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. കോളേജിൽ നടന്ന റീയൂണിയനിടയിൽ പകർത്തിയ ഒരു ചിത്രം ആണ് ഇത്. പ്രായം റിവേഴ്സ് ഗിയറിൽ ആണ് എന്ന് പൊതുവേ മമ്മൂട്ടിയെ പറ്റി എല്ലാവരും പറയാറുണ്ട്. ആ ഒരു വിശേഷണം അന്വർത്ഥമാക്കുന്ന ചിത്രങ്ങൾ ആണ് ഇത്.
ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ആരാധകർ ഇവ ഏറ്റെടുത്തുകഴിഞ്ഞു. എന്തായാലും പലതരത്തിലുള്ള രസകരമായ കമൻറുകൾ ആണ് സാമൂഹികമാധ്യമങ്ങളിൽ ഇതിനെ ചുറ്റിപ്പറ്റി ഉയരുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ ഒരുക്കിയ ഭീഷ്മപർവ്വം എന്ന ചിത്രമാണ് ഇത്. വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഇതിനുവേണ്ടി കാത്തിരിക്കുന്നത്. ഫെബ്രുവരി 24നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. പുഴു എന്ന ചിത്രവും മമ്മൂട്ടി അഭിനയിച്ച പുറത്തിറങ്ങാൻ ഇരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ എന്നാൽ പകൽ നേരത്ത് മയക്കം എന്ന ചിത്രവും ഷൂട്ടിംഗ് പുരോഗമിച്ചു.