മലയാളത്തിൻ്റെ സ്വന്തം മെഗാ താരമാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയിലെ തന്നെ മെത്തേഡ് ആക്ടേഴ്സിൽ എണ്ണം പറഞ്ഞ വ്യക്തി. ഇപ്പോഴിതാ തുടക്ക കാലത്ത് ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ വിവരിക്കുകയാണ് താരം. വർഷങ്ങൾക്കുമുമ്പ് താരം നൽകിയ ഇൻറർവ്യൂവിൽ ആണ് ഇത് പറയുന്നത്.
വേദനിപ്പിച്ച അവരെക്കുറിച്ചും താരം മനസ്സുതുറക്കുന്നു. എൺപതുകൾ കരിയറിലെ വളരെ മോശം കാലം ആയിരുന്നു. ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടു. ഇപ്പോൾ അതിനെക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ട്. പക്ഷേ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു.
നടനെന്ന നിലയിൽ ആളുകൾ തന്നെ തരംതാഴ്ത്തി. തനിക്ക് പിന്നീട് ഒരു പുനർജന്മം ഉണ്ടായി. എല്ലാം അവസാനിച്ചു എന്ന് കരുതി സമയത്ത് ചാരത്തിൽ നിന്നും ഉയർന്നു വന്നത് പോലെ റീ ബർത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും ശ്രമിക്കും. തൻറെ ശ്രമം വിജയം കണ്ടു.
എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നിയ സമയത്ത് സിനിമ വിട്ടു മറ്റെന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചിട്ടുണ്ട്. താരം വ്യക്തമാക്കി. മമ്മൂട്ടിയുടെ പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്.