Film News

ഇനി ഒരിക്കലും ഭാരം കുറയ്ക്കില്ലെന്ന് അവന്‍ പറഞ്ഞു, മകനെ അങ്ങനെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടി കരഞ്ഞു പോയി; മല്ലിക സുകുമാരന്‍ പറയുന്നു

പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനുള്ള സിനിമയാണ് ആട് ജീവിതം. സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രം കാണാന്‍. ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പലതവണ നിര്‍ത്തിവച്ചിരുന്നു. മലയാളത്തില്‍ എക്കാലത്തെയും ജനപ്രിയ നോവലുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതമാണ് ബ്ലെസി അതേ പേരില്‍ സിനിമയാക്കിയത്. ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് അടക്കം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. നജീബ് മുഹമ്മദ് ആവാന്‍ പട്ടിണി കിടന്നാണ് പൃഥ്വിരാജ് ഭാരം കുറച്ചത്. നടന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

- Advertisement -


മകന്റെ ആ കോലത്തിലുള്ള ഫോട്ടോ കണ്ട് താന്‍ ഞെട്ടി കരഞ്ഞുപോയെന്ന് മല്ലിക സുകുമാരന്‍ ഇപ്പോള്‍ പറയുന്നു. ആടുജീവിതത്തിനു വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ ഞാന്‍ കണ്ടപ്പോള്‍ കരഞ്ഞു പോയി. ഞാന്‍ കാണാത്ത പടം വേറെയുണ്ടെന്ന് രാജു എന്റെടുത്ത് പറഞ്ഞു. 10 30 കിലോ ആണ് കുറച്ചത് വെറും അസ്ഥി മാത്രമായിരുന്നു ഉണ്ടായത് . അതിന്റെ കൂടെ നീട്ടി വളര്‍ത്തിയ താടിയും. മറ്റു സ്റ്റില്‍സ് ഒന്നും അവന്‍ എന്നെ കാണിച്ചില്ല ആദ്യത്തെ ഫോട്ടോ തന്നെ കണ്ട് എനിക്ക് സഹിച്ചില്ല.


ഇനി താന്‍ ഇത്രയും ഭാരം കുറക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട് , ആ സിനിമയ്ക്ക് വേണ്ടി അവന്‍ നന്നായി കഷ്ടപ്പെട്ടു. ബ്ലെസ്സിയുടെ വലിയ ആഗ്രഹമാണ് ആ സിനിമ . ചിത്രത്തിനുവേണ്ടി എത്രയോ വര്‍ഷങ്ങളായി അധ്വാനിക്കുന്നുണ്ട്. അതിനുവേണ്ടി രാജു അറിഞ്ഞുനിന്നു. ആ നോവല്‍ വായിച്ച എല്ലാവര്‍ക്കും അത് സിനിമയാക്കിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു, എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് ചിത്രം റിലീസ് ചെയ്യട്ടെ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിച്ചിരുന്നു. ’14 വര്‍ഷങ്ങള്‍, ഒരായിരം വെല്ലുവിളികള്‍, ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍… ഗംഭീരമായ ഒരു കാഴ്ച! ബ്ലെസ്സിയുടെ ആടുജീവിതം… പാക്കപ്പ്!’, എന്നാണ് അന്ന് പൃഥ്വിരാജ് കുറിച്ചത്.

 

 

Anusha

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

47 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

1 hour ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

1 hour ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago