ഉണ്ണിമുകുന്ദന് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മാളികപ്പുറം. അയ്യപ്പനെ കാണാന്‍ ആഗ്രഹിക്കുന്ന കുഞ്ഞ് മാളികപ്പുറത്തിലൂടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു.
ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയായിരുന്നു.
ഇപ്പോഴിത ഈ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. തിരക്കഥകൃത്ത് അഭിലാഷ് പിള്ള തന്നെയാണ് വിഷ്ണു ശശി ശങ്കറുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നത്.
2024 ഓണത്തിന് ചിത്രം തീയറ്ററില്‍ എത്തുമെന്നാണ് അഭിലാഷ് പിള്ള അറിയിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉടനെ പുറത്ത് വിടുമെന്നും അഭിലാഷ് പിള്ള അറിയിച്ചു.
മാളികപ്പുറം കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമ പ്രേമികളെ ആവേശത്തിലാക്കി കഴിഞ്ഞു. പുതിയ ചിത്രം ഉണ്ണി മുകുന്ദന് ഒപ്പം തന്നെ ആയിരിക്കുമോ എന്നാണ് ഉണ്ണി മുകുന്ദന് ആരാധകര്‍ ചോദിക്കുന്നത്.