ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദന് പ്രധാന വേഷത്തിലെത്തുന്ന മാളികപ്പുറം സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന്റെ ട്രൈലെറിനു ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
ഗണപതി തുണയരുളുക എന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് ‘ഗണപതി തുണയരുളുക’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ഭക്തിയുടെ നിറവിൽ നിറഞ്ഞാടുന്ന ഉണ്ണി മുകുന്ദനെ ഗാനരംഗത്ത് കാണാനാകും.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
മാളിക പുറമായ കല്യാണിക്ക് അയ്യപ്പനെ കാണാനുള്ള മോഹവും അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
നാരായം, കുഞ്ഞിക്കൂനന്, മിസ്റ്റര്‍ ബട്ലര്, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിര്‍വഹിക്കുന്നത്.
ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് വലിയ മുതല്‍മുടക്കില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മനോജ് കെ. ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിന് രാജ്, വരികള്‍ സന്തോഷ് വര്‍മ, ആര്‍ട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം അനില്‍ ചെമ്പൂര്, ആക്ഷന്‍ കൊറിയോഗ്രാഫി കനല് കണ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ രജിസ് ആന്റണി,
ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സെയ്ബ, അസോഷ്യേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അനന്തു പ്രകാശന്, ബിബിന്‍ എബ്രഹാം, സ്റ്റില്‍സ് രാഹുല്‍ ടി., പിആര്‍ഒ മഞ്ജു ഗോപിനാഥ്. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.