മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയെന്ന് കേന്ദ്രമസഹമന്ത്രി വി. മുരളീധരന്. മഹാബലിക്ക് ഓണവുമായി യാതൊരു ബന്ധവുമില്ല. വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും വി. മുരളീധരന് പറഞ്ഞു. ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്.
കേരളത്തില്‍ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ട്. എന്നാല്‍, ഓണത്തിന് മഹാബലിയുമായുള്ള ബന്ധം ആര്‍ക്കും കണ്ടെത്താനായിട്ടില്ല. നര്‍മദാനദിയുടെ തീരപ്രദേശങ്ങള്‍ ഭരിച്ചയാളാണ് മഹാബലിയെന്നാണ് ചരിത്രം പറയുന്നത്. അതു മധ്യപ്രദേശിന്റെ ഭാഗങ്ങളിലാണെന്നും വി. മുരളീധരന് പറഞ്ഞു.
മഹാബലി നര്‍മദാ തീരദേശം ഭരിച്ചതിനെക്കുറിച്ച് ഭാഗവതത്തില്‍ പറയുന്നുണ്ട്. ഉദാരമതിയും പൗരന്മാര്ക്ക് ഒരുപാട് നന്മകള് ചെയ്തയാളുമാണ് അദ്ദേഹം. എല്ലാ നന്മകളും കേരളത്തില്‍നിന്ന് ആകണമെന്ന മലയാളിയുടെ ചിന്തയുടെ ഭാഗമാകാം മഹാബലിയെയും ഇങ്ങോട്ട് എടുത്തത്. മഹാബലി കേരളം ഭരിച്ചതായി ചരിത്രമില്ലെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.