നടി മാളവിക ഏവർക്കും സുപരിചിതയായ ആളാണ്, ചെറുതും വലതുതുമായ നിരവധി കഥാപാത്രങ്ങൾ മലയാളത്തിൽ ഇവർ ചെയ്തിട്ടുണ്ട്, മകളായും അനിയത്തിയും അതുപോലെതന്നെ നായികയായും നിരവധി കഥാപാത്രങ്ങൾ അനശ്വര മാക്കിയ കൊച്ചു മിടുക്കിയാണ് മാളവിക, താരം സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക നിരവധി ആരധകരുള്ള മാളവിക നിരവധി ചിത്രങ്ങളും വിഡിയോകളും പങ്ക് വെക്കാറുണ്ട്…
ഇപ്പോൾ നടൻ പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ജോർദാനിൽ ആയിരുന്ന പൃഥ്വിയും ബ്ലെസ്സിയും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയിരുന്നു, ഇതിന്റെ സന്തോഷത്തിലാണെന്നും പറഞ്ഞ് ഒരു വീഡിയോ താരം പങ്ക് വെച്ചിരുന്നു..
നടി മാളവിക പങ്കുവെച്ച ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘രാജുവേട്ടന് നാട്ടില്‍ എത്തിയതിന്റെ ആഘോഷം,” എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ഫാനാണ് താനെന്നും മാളവിക പോസ്റ്റില്‍ പറയുന്നു. പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന പാട്ടിനൊപ്പമാണ് മാളവിക ചുവടുവെയ്ക്കുന്നത്.