2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയിലൂടെയാണ് നടി മാളവിക മേനോന് ആരാധക മനസില്‍ സ്ഥാനം ഉറപ്പിക്കുന്നത്. ഇതില്‍ നടിയുടെ രേവതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി മാളവിക . നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക ഇടയ്ക്കിടെ തന്റെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ഞെട്ടിക്കാറുണ്ട്. താരത്തിന്റെ ചില ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതുപോലെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകളും വരാറുണ്ട്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ വീണ്ടും വീണ്ടും കിടിലന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് മാളവിക.
ഇപ്പോഴിതാ കിടിലന്‍ ഡാന്‍സ് ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. ഷോട്ട്സും ടോപ്പും ധരിച്ചാണ് ഇത്തവണ വീഡിയോയില്‍ മാളവിക എത്തിയത് . പതിവു പോലെ ഇതിന് താഴെയും നിരവധി കമന്റുകള്‍ വരുന്നുണ്ട്. അഭിനയം പോലെ ഡാന്‍സിലും കഴിവ് തെളിയിച്ച താരമാണ് മാളവിക.
View this post on Instagram
അതേസമയം മലയാളം-തമിഴ് സിനിമകളില്‍ അടക്കം 25-ഓളം ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചു. ഇതില്‍ താരം ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 2013 ഇവന് വേറെ മാതിരി എന്ന സിനിമയിലൂടെയാണ് മാളവിക തമിഴില്‍ എത്തുന്നത്. സഹനടി ആയിട്ടായിരുന്നു താരത്തിന്റെ വരവ്. അഭിനയത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന മാളവിക മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.