മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഹേഷ് ബാബു. തെലുങ്ക് സൂപ്പർതാരം ആണെങ്കിലും മഹേഷ്ബാബു ചിത്രങ്ങളെല്ലാം തന്നെ കേരളത്തിലും വലിയ സ്വീകരണമാണ് നേടാനുള്ളത്. മഹേഷ് ബാബുവിൻ്റെ ഭാര്യ ആണ് നംരത ശിരോദ്കർ. മലയാളസിനിമകളിൽ അടക്കം അഭിനയിച്ചിട്ടുണ്ട് താരം. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എഴുപുന്നതരകൻ എന്ന സിനിമയിലെ നായിക ആയിരുന്നു ഇവർ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇപ്പോൾ തെലുങ്കിൽ ഹാപ്പി ദമ്പതിമാർ ആണ് ഇവർ.
സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ഉണ്ട് മഹേഷ് ബാബുവിന്. ജി എം ബി പ്രൊഡക്ഷൻസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഇത് നോക്കിനടത്തുന്നത് മഹേഷ് ബാബുവിൻ്റെ ഭാര്യ നംരത ആണ്. ഇതുകൂടാതെ പല യുവ സംവിധായകരുമായി നംരതയ്ക്ക് കോൺടാക്ട് ഉണ്ട്. മഹേഷ് ബാബുവിനു വേണ്ടി തിരക്കഥകൾ ഒരുക്കാൻ നംരത പലപ്പോഴും ഇവരെ പ്രചോദിപ്പിക്കാറുണ്ട്. എന്നാൽ തിരക്കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രം ഭാര്യയെ ഉൾപ്പെടുത്താറില്ല എന്നാണ് മഹേഷ് ബാബു പറയുന്നത്. ഇതിനൊരു കാരണവുമുണ്ട് എന്നാണ് താരം കൂട്ടിച്ചേർക്കുന്നത്.
“ഒരു പോളിസി എന്ന നിലയിൽ, ഞാനെൻറെ സിനിമയുടെ തിരക്കഥകൾ ഭാര്യയുമായി ഡിസ്കസ് ചെയ്യാറില്ല. ഞാൻ തന്നെയാണ് തിരക്കഥകൾ എല്ലാം തിരഞ്ഞെടുക്കാർ ഉള്ളത്. കരിയർ ആരംഭിച്ച സമയം മുതൽ അങ്ങനെ തന്നെയാണ്. അഥവാ തിരക്കഥാ സെലക്ഷൻ പരാജയപ്പെട്ടാൽ, ഞാൻ അതിൽ നിന്നും കൂടുതൽ പഠിക്കുകയും മെച്ചപ്പെടുകയും ചെയ്യും” – മഹേഷ് ബാബു പറയുന്നു. അഥവാ ഒരു തിരക്കഥ പരാജയപ്പെട്ടാൽ അത് ഭാര്യയുടെ ഉത്തരവാദിത്വമായി മാറാതിരിക്കാൻ ആണ് മഹേഷ് ബാബു ഇങ്ങനെ ചെയ്യുന്നത് എന്നാണ് ആരാധകർ പറയുന്നത്.
“സിനിമയുടെ ബഡ്ജറ്റ് ഇപ്പോൾ 200 കോടി ഒക്കെ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പരമാവധി തിരിച്ചുപിടിക്കാൻ അത്രയും അധ്വാനമാണ് എല്ലാവരും ഇടുന്നത്. അടുത്തിടെ സിനിമയിൽ നല്ല കാലമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. പക്ഷേ ചിലപ്പോൾ സ്പൈഡർ പോലെയുള്ള പരീക്ഷണ ചിത്രങ്ങൾ പരാജയപ്പെടും” – മഹേഷ് ബാബു കൂട്ടിച്ചേർത്തു. സർക്കാർ വാരി പാട്ട എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അതുകഴിഞ്ഞ് ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും മഹേഷ് ബാബു അഭിനയിക്കുന്നത്. അതിനു ശേഷമായിരിക്കും രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ താരം അഭിനയിക്കുന്നത്.