മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപ്. ദിലീപേട്ടനും ആയി ബന്ധപ്പെട്ട വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സിനിമാ വാർത്തകൾ മാത്രമല്ല, ഇദ്ദേഹത്തിൻറെ ജീവിത വിശേഷങ്ങളും അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ദിലീപേട്ടൻ. വല്ലപ്പോഴും മാത്രമാണ് വ്യക്തിപരമായ ചിത്രങ്ങളും വിശേഷങ്ങളും ദിലീപേട്ടൻ പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരംകൊണ്ട് വൈറൽ ആയി മാറുന്നത്. ഇപ്പോൾ പുതിയ ഒരു വിശേഷം അറിയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ദിലീപേട്ടൻ.
മകളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഇത്. ദിലീപേട്ടൻ നേരിട്ടാണ് ഈ വിശേഷം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. ദിലീപേട്ടനും കുടുംബവും നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു. കുടുംബത്തിലെ നാലു പേരും ഒന്നിച്ചു നിൽക്കുന്ന ചിത്രം അടുത്തകാലത്തൊന്നും പുറത്തുവന്നിട്ടില്ല എന്നതുകൊണ്ടുതന്നെ ഈ ചിത്രം ഇപ്പോൾ ആരാധകർ മാത്രമല്ല പ്രേക്ഷകർ എല്ലാവരും ഒരുപോലെ ഏറ്റെടുക്കുകയാണ്.
“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീ ശങ്കരൻറെ ദിവ്യ സാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിനെയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതിദേവി അനുഗ്രഹിക്കട്ടെ! എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം” – ഇതായിരുന്നു ദിലീപേട്ടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. മഹാലക്ഷ്മിയെ കൈപിടിച്ചു ആദ്യാക്ഷരം എഴുതിക്കുന്ന ചിത്രവും ദിലീപേട്ടൻ പങ്കുവെച്ചിട്ടുണ്ട്.
നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. മഹാലക്ഷ്മിക്ക് ജീവിതത്തിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെ മലയാളികൾ ആശംസിക്കുന്നത്. ദിലീപ് കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. ഇവരുടെ അടുത്തുതന്നെ ദിലീപിൻറെ മൂത്ത മകൾ മീനാക്ഷിയെയും കാണാവുന്നതാണ്. ദിലീപ് മഞ്ജു ദമ്പതികളുടെ മകളാണ് മീനാക്ഷി. ഇപ്പോൾ ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി.