കുഞ്ഞനിയത്തിയെ ഒക്കത്തെടുത്ത് പിറന്നാൾ ചിത്രം പകർത്തി മീനാക്ഷി, ചിത്രം ക്യൂട്ട് ആയിട്ടുണ്ട് എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപേട്ടൻ. ജനപ്രിയനായകൻ എന്നാണ് താരത്തെ മലയാളികൾ വിളിക്കുന്നത്. പേര് പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപേട്ടൻ. ദിലീപേട്ടനും ആയി ബന്ധപ്പെട്ട വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സിനിമാ വിശേഷങ്ങൾ മാത്രമല്ല ദിലീപേട്ടൻ്റെ കുടുംബവിശേഷങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്.

രണ്ടു മക്കളാണ് ദിലീപേട്ടന് ഉള്ളത്. മീനാക്ഷി എന്നാണ് മൂത്ത മകളുടെ പേര്. ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ പിറന്നാൾ. ധാരാളമാളുകൾ ആയിരുന്നു കുഞ്ഞു മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. അന്ന് തന്നെ ആയിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചതും. ഈ ചിത്രം ദിലീപേട്ടൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വയർ ആയി മാറുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത വ്യക്തിയാണ് ദിലീപേട്ടൻ. മകൾ മീനാക്ഷിയും അത്ര സജീവമല്ല. വ്യക്തിപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികം ഇവർ പങ്കു വയ്ക്കാറില്ല. വല്ലപ്പോഴും മാത്രമാണ് ഇവർ വ്യക്തിപരമായ ചിത്രങ്ങൾ പങ്കു വെക്കാറുള്ളത്. അതുകൊണ്ടുതന്നെ പങ്കുവെച്ച് ഉടൻതന്നെ ഇതെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്.

മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രമാണ് ഇത്. അനിയത്തിയേ ഒക്കത്തെടുത്ത് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി മാറി. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നുണ്ട്. മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തുകയാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം ഈ ചിത്രത്തിന് താഴെ. ചിത്രം വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.