മലയാളത്തിലെ പ്രശസ്ത നടിയാണ് മാല പാർവതി. കൂടുതലും സ്വഭാവ വേഷങ്ങളാണ് താരം ചെയ്യാറുള്ളത്. മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മാല. ഏതു കഥാപാത്രവും അതിൻറെ തായ് രീതിയിൽ മികച്ചതാക്കാൻ താരത്തിന് കഴിയാറുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ ചില അഭിപ്രായങ്ങൾ ശ്രദ്ധ നേടുകയാണ്. അമ്മ എന്ന സംഘടനയിൽ ഇന്ത്യയിൽ കമ്മിറ്റി ഉണ്ടെങ്കിലും അത് പ്രാവർത്തികമാകില്ല എന്നാണ് താരം പറയുന്നത്.
ഇൻ്റേണൽ കമ്മിറ്റി വേണമെന്ന് പറഞ്ഞാൽ അഭിനേതാക്കൾ ചിലപ്പോൾ അടുത്ത ദിവസം മുതൽ വീട്ടിൽ വെറുതെ ഇരിക്കേണ്ടി വരും എന്നും താരം കൂട്ടിച്ചേർത്തു. അമ്മയിൽ ഇൻ്റേണൽ കമ്മിറ്റി ഉണ്ട്. എന്നാൽ അത് പ്രാവർത്തികമല്ല. കാരണം അമ്മ എന്ന സംഘടന ഒരു തൊഴിലുടമ അല്ല. രണ്ടുവർഷം കൂടുമ്പോൾ നടത്തുന്ന മീറ്റിംഗ് അല്ലെങ്കിൽ എന്തെങ്കിലും പരിപാടിയിൽ ഒരു പ്രശ്നം ഉണ്ടായാൽ ആ കമ്മിറ്റിയിലേക്ക് വരാമെന്ന് മാത്രമേ ഉള്ളൂ.
തൻറെ അറിവിൽ അമ്മ എന്ന സംഘടന ഇതുവരെ ഒന്നും നിർമ്മിച്ചിട്ടില്ല. അവരുടെ ഷോക്ക് ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്നത് ഏതെങ്കിലും ചാനൽ ആയിരിക്കും. അതുമല്ലെങ്കിൽ ഏതെങ്കിലും ടീം ആയിരിക്കും. പക്ഷേ സിനിമാ സെറ്റുകളിൽ കമ്മിറ്റി വേണം. പ്രൊഡ്യൂസർമാർ ഇതിനു മുൻപോട്ടു വരണം. ചേംബർ ഗൗരവമായിത്തന്നെ ഇതിനെ കാണുകയും വേണം. നിർമാതാക്കളും, പ്രൊഡക്ഷൻ കൺട്രോളർ മാരും ചേർന്നാണ് സിനിമ നിയന്ത്രിക്കുന്നത്. അഭിനേതാക്കൾ കമ്മിറ്റി വേണമെന്ന് പറഞ്ഞാൽ അടുത്ത ദിവസം തൊട്ട് വീട്ടിൽ വെറുതെ ഇരിക്കേണ്ടിവരും. എന്നാൽ ഓരോ നിർമ്മാതാവും അങ്ങനെ തീരുമാനിച്ചാൽ പ്രശ്നമില്ല.
സിനിമ ചെയ്യുവാൻ വേണ്ടി മാത്രം വരുന്ന ചിലരുണ്ട്. ഉദാഹരണം അമൽ നീരദിന് സെറ്റിൽ ഒന്നും നടക്കില്ല എന്നാൽ സിനിമയിൽ മോശം കാര്യങ്ങൾ ഇല്ല എന്നല്ല പറയുന്നത്. നല്ല മാറ്റങ്ങൾ കൂടുതലായി വരണമെന്നും മാല പാർവതി ആവശ്യപ്പെടുന്നു.