മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്. ശരീരം ക്ഷീണിച്ചതാണ് പ്രശ്നമായത്. ഡോക്ടറുമായി സംസാരിച്ചിരുന്നു. നല്ല രീതിയില്‍ ചികിത്സ നല്കിയാല് അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാരും നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭര്യയും മകന് ബിനീഷ് കോടിയേരിയുമാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് കോടിയേരിയെ സന്ദര്‍ശിക്കാനുള്ള അനുമതിയില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി. ജനാധിപത്യപരമായി നടക്കുന്ന ജാഥകളെ എതിര്‍ക്കേണ്ട കാര്യമില്ല, സര്‍ക്കാരിനെയോ ഇടതുപക്ഷത്തിനെയോ അനാവശ്യമായി വിമര്‍ശിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് മറുപടി നല്‍കാമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.