ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഐ.പി.എല്‍ എം.പിമാരും ബി.പി.എല്‍ എം.പിമാരുമുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. ആദ്യമായി ലോക്സഭയില്‍ എത്തിയപ്പോള്‍ ശതകോടീശ്വരന്മാരായ എം.പിമാരെ കണ്ട് അന്ധാളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിയമസഭാ മുന്‍ സാമാജികര്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
താന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് ജയിച്ചുപോയപ്പോള്‍ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് തന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു ചോദിച്ചു അദ്ദേഹം. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് താന്‍ പ്രതികരിച്ചപ്പോള്‍ തനിക്ക് 30 കോടിയാണ് ചെലവായതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് രാജേഷ് പറഞ്ഞു.
ഇത്രയും പൈസ എങ്ങനെയാണ് പോക്കറ്റില്‍നിന്ന് ചെലവാക്കുന്നതെന്ന് താന്‍ ചോദിച്ചു. 60,000 കോടി രൂപ മാത്രം വാര്‍ഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും എം.ബി രാജേഷ് പറഞ്ഞു. കേരളത്തില്‍ എം.എല്‍.എമാര്‍ ആരും വില്പനച്ചരക്കുകളായിട്ടില്ലെന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു ജനാധിപത്യ പാരമ്പര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.