തൊടുപുഴ: ഇടുക്കി വെളിയമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്കു സഹായവുമായി ലുലു ഗ്രൂപ്പും. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ വാങ്ങാനുള്ള തുക സഹായമായി നല്‍കുമെന്ന് ലുലുഗ്രൂപ്പ് അറിയിച്ചു.
മാത്യുവിനും ജോര്‍ജിനും ഏതെങ്കിലും രീതിയിലുള്ള പ്രതിസന്ധിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
വെളിയാമറ്റത്തെ കുട്ടികര്‍ഷകരുടെ ദുഖം അറിഞ്ഞ് നിരവധി പേരാണ് സഹായവുമായി എത്തിയത്. നടന് ജയറാം 5 ലക്ഷം രൂപ നല്‍കിയിരുന്നു.
തന്റെ പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയിലര്‍ ലോഞ്ചിന് വച്ച പണത്തില്‍ നിന്നാണ് ജയറാം കുട്ടികര്‍ഷകര്‍ക്ക് സഹായം നല്‍കിയത്. കുട്ടികളെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചാണ് സഹായം നല്‍കിയത്.
നടന് മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎല്‍എ ഒരു പശുവിനെ നല്കി. കര്‍ഷക സംഘവും ഒരു പശുവിനെ നല്‍കുന്നുണ്ട്. സര്‍ക്കാരും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.