ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ് ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ സല്മാന് ഖാന് നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.
ലോകേഷ് ചില സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതിന് ശേഷമാകും ഹിന്ദി ചിത്രത്തിലേക്ക് കടക്കുകയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് നായകനായി എത്തുന്ന ദളപതി 67 സംവിധാനം ചെയ്യുന്നത് ലോകേഷാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് വിവരം.
കമല്ഹാസന് നായകനായി എത്തിയ ‘വിക്രം’ ആണ് ലോകേഷ് കനകരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച അതിഥി വേഷവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.