Film News

പൃഥ്വിരാജിന് പ്രത്യേക നന്ദി; രണ്ട് കോടിയുടെ എസ്യുവി സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍, ഗോള്‍ഡ് വിജയം ആയിരുന്നോയെന്ന് ആരാധകര്‍

മലയാളത്തിലെ പ്രശസ്തനായ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് സിനിമയിലേക്ക് കടന്നു വന്ന ലിസ്റ്റിന്‍, ചുരുക്ക കാലം കൊണ്ട് മലയാള സിനിമയില്‍ നിരവധി വിജയങ്ങള്‍ നേടിയ നിര്‍മ്മാതാവായി മാറുകയായിരുന്നു.

- Advertisement -

തമിഴിലും വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റിന്‍, പൃഥിരാജ് സുകുമാരനുമായി ചേര്‍ന്നും ഹിറ്റ് സിനിമകള്‍ ഒരുക്കിയിരുന്നു. കടുവ, ഗോള്‍ഡ് എന്നീ സിനിമകളെല്ലാം പൃഥിരാജിന് ഒപ്പം ചേര്‍ന്ന് ഒരുക്കിയ സിനിമകളായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കടുവയുടെ വിജയാഘോഷം നടന്നത്. കടുവയാണ് തങ്ങള്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ലാഭം കിട്ടിയ ചിത്രമെന്ന് ലിസ്റ്റിന്‍ ഈ വേദിയില്‍ പറയുകയും ചെയ്തിരുന്നു.

ഈ വിജയാഘോഷത്തിന് പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ലിസ്റ്റിന്‍. പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ലിസ്റ്റിന്‍ തന്നെയാണ് പുതിയ അതിഥിയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
‘ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു.

അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു.കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി’, ലിസ്റ്റിന്‍ കുറിച്ചു.

ഒപ്പം സുഹൃത്തും നിര്‍മ്മാണ പങ്കാളിയുമായ പൃഥ്വിരാജിന് പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ലിസ്റ്റിന്റെ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

Abin Sunny

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

35 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

1 hour ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago