ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്നു ലിസി. അക്കാലത്തെ എല്ലാ നായക നടൻമാരോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ശങ്കർ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെയൊക്കെ ചിത്രത്തിൽ മിക്കപ്പോഴും ലിസിയാണ് നായികയായി ഉണ്ടാവുക. അതിനു ശേഷം താരം വിവാഹിതയായി. പ്രശസ്ത സംവിധായകനായ പ്രിയ ദർശൻ ആണ് താരം വിവാഹം കഴിച്ചത്. ഇതിനു ശേഷം താരം സിനിമയിൽ സജീവമല്ലാതെ ആവുകയും ചെയ്തു.
ലിസി പ്രിയ ദർശൻ ദമ്പതികൾക്ക് രണ്ട് മക്കൾ ആണ് ഉള്ളത്. കല്യാണി പ്രിയ ദർശൻ ആണ് അത്. കല്യാണിയും ഇപ്പോൾ സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. കല്യാണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പിടി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഇരിക്കുന്നു. മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം അവയിലൊന്നാണ്. 2014ലാണ് ലിസിയും പ്രിയ ദർശനും ബന്ധം വേർ പെടുത്തുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ലിസി. തൻറെ വിശേഷങ്ങൾ ഒക്കെ താരം ഇതിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ തൻ്റെ ആഡംബര ബൈക്ക് ഒത്തുള്ള ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ബൈക്കാണ് ഇതെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാകും. ഒരു ക്യാപ്ഷനും ചിത്രത്തിന് താരം നൽകിയിട്ടുണ്ട്.
ഇൻ ദ മെമ്മറീസ് ഓഫ് എ വണ്ടർഫുൾ കമ്പനി ആൻഡ് ഗ്രേറ്റ് ട്രിപ്പ്. വെൻ വിൽ വി ബി എബിൾ ടു ഡു ഡിസ് എഗൈൻ? എന്നാണ് ആണ് ചിത്രത്തിൻറെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇപ്പോൾ തൻ്റെ ബിസിനസ് ഒക്കെയായി തിരക്കിലാണ് ലിസി. ലിസിയും പ്രിയദർശനും പരസ്പരം ബഹുമാനിക്കുന്നുണ്ട് എന്ന് ആരാധകർ മനസ്സിലാക്കിയിട്ടുണ്ട്. താൻ സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ വിജയത്തിൻ്റെ പ്രധാന കാരണം ഭാര്യ തന്നെയായിരുന്നു എന്ന് പ്രിയദർശൻ പറഞ്ഞിട്ടുള്ളതാണ്.