മലയാള സിനിമയിൽ ചുവടുറപ്പിച്ചു വരുന്ന നടിയാണ് ലിയോണ ഷേണായി. പല സിനിമകളിലും താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നല്ല ഒരു അഭിനേത്രിയാണ് ലിയോണ. താരതമ്യേന സ്വഭാവ വേഷങ്ങളാണ് ചെയ്യാറുള്ളതെങ്കിലും നിരവധി ആരാധകരുണ്ട് ലിയോണക്ക്. പ്രശസ്ത സിനിമാ സീരിയൽ നടൻ ആയ ലിഷോയുടെ മകളാണ് ലിയോണ.
താരം ആദ്യമായി ചെയ്ത ചിത്രമാണ് കലികാലം. പിന്നീട് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലും അഭിനയിച്ചു. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ആഗ്രഹിച്ചല്ല താരം സിനിമയിലെത്തിയത്. ഇവിടെ എത്തി പോയതാണ് എന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. എന്നും അതിജീവിത യ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പറയുകയാണ് താരം. അവർ ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകും എന്ന് അറിയില്ല എന്നും താരം പറയുന്നു. ഒരു കാര്യം കേൾക്കുമ്പോൾ നമ്മൾക്ക് പലതും തോന്നിയേക്കാം.
പക്ഷേ അവരുടെ മാനസികാവസ്ഥ നമ്മൾ അറിയുന്നില്ല. തീർച്ചയായും അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഒരു അതിജീവിത പുറത്തുവന്ന അത് പറഞ്ഞിട്ടുണ്ടെങ്കിൽ വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പിന്തുണയ്ക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക. വെറുതെ എതിർക്കുന്നത് എന്തിനാണ്. മനസ്സിലാവുന്നില്ല. അവർ അനുഭവിക്കുന്ന ട്രോമയെ കുറിച്ച് തനിക്കോ മറ്റു സ്ത്രീകൾക്കോ പെട്ടെന്ന് മനസ്സിലാകും.
അതിനപ്പുറം അവർ പുറത്തേക്ക് വരുന്നത് വളരെ നല്ല കാര്യമാണ്. അങ്ങനെ പുറത്തേക്ക് വരണം. എന്നാൽ മാത്രമേ ഇത്തരം കാര്യങ്ങൾ വീട്ടിനുള്ളിൽ വരെ നടക്കുന്നുണ്ട് എന്ന് എല്ലാവരും അറിയുകയുള്ളൂ. താരം പറയുന്നു.