ഇന്ത്യൻ സിനിമ ലോകം വൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് .
രാമായണത്തെ ആസ്പദമാക്കി സംവിധായകൻ ഓം റൗറ്റ് സംവിധാനം ചെയ്ത ചിത്രം വൻ ബജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്.
പ്രഭാസും കൃതി സനൊന്നും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
കോടികളുടെ ബഡ്ജറ്റിലും വൻ ഹൈപ്പും ആയിട്ടാണ് ചിത്രം എത്തിയതെങ്കിലും ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നത് ദളപതി വിജയ് ആണ്.
ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രം ലിയോ ഫസ്റ്റ് ലിറിക്കൽ വീഡിയോ ജൂൺ 22ന് പുറത്തുവരും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
First Single #NaaReady on @actorvijay Anna’s Birthday #Leo 🔥🧊 pic.twitter.com/xG5T46GWyR
— Lokesh Kanagaraj (@Dir_Lokesh) June 16, 2023
ഇതിനു മുന്നോടിയായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ലിറിക്കൽ വീഡിയോയുടെ പോസ്റ്ററാണ് ട്വിറ്ററിൽ താരം.
ട്വിറ്റർ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. വമ്പൻ ബജറ്റിൽ എത്തിയ ചിത്രമായിരുന്നിട്ടും ആദിപുരുഷ് വിശേങ്ങൾ അറിയുന്നതിനേക്കാൾ ലിയോ വിശേഷം അറിയാനാണ് ആളുകൾക്ക് താല്പര്യം എന്നാണ് ട്രെൻഡിംഗ് മനസിലാക്കി തരുന്നത്.
അതേസമയം പ്രഭാസ് ചിത്രത്തിന് മോശം റിവ്യൂവാണ് കേള്‍ക്കുന്നത്. പ്രതീക്ഷിച്ചതിന്റെ 40 ശതമാനം പോലും ചിത്രം നല്‍കിയില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.